ചീരാല്‍ ഭാഗത്ത് പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല; കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ്

ചീരാല്‍: മേപ്പാടി റേഞ്ചിന്റെ മുട്ടില്‍ സെക്ഷന്‍ പരിധിയില്‍ ചീരാല്‍ ഭാഗത്ത് പുലി ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്ത് സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ നിര്‍ദേശ പ്രകാരം മേപ്പാടി പ്രൊബേഷനറി റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ നസ്നയുടെ നേതൃത്വത്തില്‍ ആര്‍ആര്‍ടി ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍, മുട്ടില്‍ സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍, തൊട്ടാമൂല സെക്ഷന്‍ ജീവനക്കാര്‍, മുട്ടില്‍ സെക്ഷന്‍ ജീവനക്കാര്‍ എന്നിവര്‍ സംയുക്തമായി കോമ്പിങ് ഓപ്പറേഷനുകള്‍ നടത്തി. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍, ജനപ്രതിനിനിധികള്‍ എന്നിവരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ കാടു പിടിച്ചു കിടക്കുന്ന പ്രദേശങ്ങള്‍ എല്ലാം തന്നെ വിശദമായി പരിശോധിച്ചെങ്കിലും പുലിയുടെ സാനിധ്യം ഈ മേഖലയില്‍ ഇല്ലായെന്ന് ഉറപ്പുവരുത്തിയതായി വനംവകുപ്പ് അറിയിച്ചു. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി ബിജു ഉച്ചക്ക് ശേഷം സന്ദര്‍ശിച്ചു വേണ്ടത്ര നിര്‍ദേശങ്ങള്‍ നല്‍കിയതായും എന്നാല്‍ മുന്‍കാല ങ്ങളില്‍ ഈ ഭാഗങ്ങളില്‍ പുലിയുടെ സാന്നിധ്യമുള്ള മേഖലയായതിനാല്‍ കൂട് സ്ഥലത്ത് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചതായും വനം വകുപ്പ് അറിയിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍