ജന്മദിനമാഘോഷിക്കാനായെത്തിയ ആറ് വയസുകാരന് സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു

കണിയാമ്പറ്റ: കണിയാമ്പറ്റ ചീക്കല്ലൂരിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമിംഗ് പൂളില്‍ 6 വയസുകാരന് മുങ്ങിമരിച്ചു. തെലങ്കാന ജോഗിപെട്ട് ചിറ്റ്കുള് സ്വദേശിയായ ദിലീപ് റെഡ്ഡിയുടെ മകന് നിവിന്‍ റെഡ്ഡിയണ് മരിച്ചത്. മിസ്റ്റി സ്ലോപ് എന്ന റിസോര്‍ട്ടിലെ ചെറിയ പൂളില്‍ വെച്ചായിരുന്നു സംഭവം. നിവിന്റെയും ഇരട്ട സഹോദരിയുടേയും ജന്മദിനം ആഘോഷിക്കാനായി കുടുംബസമേതം എത്തിയതായിരുന്നു ഇവര്‍. ഇന്ന് ഒമ്പതരയോടെ മറ്റുള്ളവര്‍ പൂളിന് സമീപം ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടി ആരുമറിയാതെ പൂളിനടുത്തേക്ക് പോകുകയും അബദ്ധത്തില്‍ പൂളില്‍ അകപ്പെടുകയുമായിരുന്നെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കുട്ടിയെ കണ്ടയുടന്‍ പുറത്തെടുത്ത് മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍