പട്ടാളത്തിന് ആദരമര്‍പ്പിച്ച് ബെയ്ലി പാലം ഇന്സ്റ്റലേഷന്; ചൂരല്‍മലയില്‍ നിന്ന് ശേഖരിച്ച ഉരുളന്‍ കല്ലുകള്‍ ഉപയോഗിച്ചാണ് നിര്‍മാണം

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ ദുരന്തത്തില്‍ നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ, ബെയ്ലി പാലം നിര്‍മിച്ച ഇന്ത്യന്‍ കരസേനയ്ക്ക് എന്റെ കേരളം പവലിയനില്‍ ആദരം. പാലത്തിന്റെ ഇന്സ്റ്റലേഷന് നിര്‍മിച്ചു 'ബ്രിഡ്ജ് ഓഫ് ഹോപ്പ്' എന്ന പേരില്‍ സെല്‍ഫി പോയിന്റ് ആയി സജ്ജീകരിച്ചിരിക്കുന്നത് ജില്ലാ ഭരണകൂടമാണ്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സോഷ്യല്‍ മീഡിയ സെല്ലിന്റെയും ജീവനക്കാരുടെയും വെള്ളരിമല വില്ലേജ് ഓഫീസര്‍ എം അജീഷിന്റെയും ആര്‍ടിസ്റ്റ് അയ്യപ്പന്റെയും നേതൃത്വത്തില്‍ 5 ദിവസം കൊണ്ടാണ് 'ബ്രിഡ്ജ് ഓഫ് ഹോപ്' നിര്‍മ്മിച്ചത്. ഇതിനാവശ്യമായ ഉരുളന്‍ കല്ലുകള്‍ ദുരന്തം താണ്ഡവമാടിയ ചൂരല്‍മലയില്‍ നിന്ന് തന്നെ എത്തിച്ചു. എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ പ്രവേശന കവാടത്തിനടുത്താണ് ബ്രിഡ്ജ് ഓഫ് ഹോപ് സ്ഥാപിച്ചിട്ടുള്ളത്. മേളയ്ക്ക് ശേഷം സിവില്‍ സ്റ്റേഷനിലെ കല്‍പാര്‍ക്കിന്റെ ഭാഗമായി ഇന്സ്റ്റലേഷന് മാറ്റി സ്ഥാപിക്കും. ദുരന്തം അതിജീവിച്ചവര്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബെയ്ലി എന്ന സ്റ്റാര്‍ട്ട് അപ്പ് മിഷന് തുടങ്ങുകയും ബാഗ്, കുട തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് സ്വയംതൊഴില്‍ പരിശീലനവും നടത്തി വരുന്നു. അതിനായി 17ല്‍പ്പരം തയ്യല്‍ മെഷീനുകള്‍ അതിജീവിതര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ബെയ്ലി കഫെ, മുള ഉല്‍പ്പന്നങ്ങള്‍, കുടിവെള്ള കുപ്പി തുടങ്ങിയവയും ബെയ്ലിക്ക് കീഴില്‍ നിര്‍മ്മിക്കുന്നു. റിപ്പണില്‍ ഇതിനകം തന്നെ ബെയ്ലി ഉല്‍പ്പന്നങ്ങളുടെ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ബെയ്ലി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ജില്ലാ ഭരണകൂടം തെരഞ്ഞെടുത്തിരിക്കുന്നത് മുണ്ടക്കൈചൂരല്‍മല ദുരന്തബാധിതരെയാണ്. കരസേനയിലെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് (എംഇജി) ആണ് 190 അടി നീളമുള്ള ബെയ്ലി പാലം ദുരന്തസ്ഥലത്ത് നിര്‍മിച്ചത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍