ബാങ്ക് ലോണ്‍ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 62 ലക്ഷം രൂപ തട്ടിയ പ്രതി പിടിയില്‍

വൈത്തിരി: ബാങ്ക് ലോണ്‍ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 62 ലക്ഷം രൂപ വൈത്തിരി സ്വദേശിയില്‍ നിന്നും തട്ടിച്ച പ്രതിയെ വൈത്തിരി പോലീസ് തമിഴ്നാട് ചെന്നൈയില്‍ വച്ച് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുവല്ലൂര്‍ അയ്യപ്പക്കാം ഇരിക്കാരി സ്ട്രീറ്റ് ദില്ലി കുമാര്‍ (31) ആണ് പിടിയിലായത്. വൈത്തിരി പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നിര്‍ദ്ദേശമനുസരിച്ച് എഎസ്ഐ മുരളീധരന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗോവിന്ദന്‍കുട്ടി സബിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍