ഓണാഘോഷം നടത്തി
പുല്‍പ്പള്ളി: സ്‌നേഹ ജ്വാല സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ഓണാഘോഷം സംഘടിപ്പിച്ചു. 60 വയസ്സ് മുതല്‍ 80 വയസ്സുവരെയുള്ള വയോജനങ്ങള്‍ക്കായി വിവിധ മത്സരങ്ങളും നടത്തി. തുടര്‍ന്ന് ഓണസദ്യയോടെയാണ് ആഘോഷപരിപാടികള്‍ സമാപിച്ചത്. സമാപന സമ്മേളനം ഫാ.ജോഷി പുല്‍പ്പയില്‍ ഉദ്ഘാടനം ചെയ്തു. സി.ആന്‍സ്മരിയ, സി. ആന്‍സീന, പി.എ. ഡീവന്‍സ്, പി.എന്‍. ജോണ്‍സന്‍, ഷാജി വാഴയില്‍, സി. അര്‍പ്പിത, സി.ടെസീന, ജോണ്‍ താഴത്തോട്ടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
