OPEN NEWSER

Sunday 19. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് മെഡിക്കല്‍ കോളേജ് അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കണം: പ്രിയങ്ക ഗാന്ധി എം. പി.

  • Kalpetta
03 Sep 2025

കല്‍പ്പറ്റ: കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അതിവേഗം നടപടികള്‍ പൂര്‍ത്തീകരിച്ച് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനക്ഷമമാക്കണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ഒട്ടേറെ ശ്രമങ്ങള്‍ക്കൊടുവില്‍ വയനാട് മെഡിക്കല്‍ കോളേജ് യഥാര്‍ഥ്യമാവുന്നത് സന്തോഷകരമാണ്. ലക്ഷക്കണക്കിന് വയനാട്ടുകാരുടെ ആവശ്യമാണ് യാഥാര്‍ഥ്യമായത്. കൂട്ടായ പരിശ്രമമാണ് ഉണ്ടായത്. രാഹുല്‍ ഗാന്ധി ഉള്‍പ്പടെ ഇതിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഫലം കൊണ്ടിരിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാടിന് ശക്തമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ കഴിയുന്ന ഈ നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി പ്രകാശിപ്പിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു. വയനാട്ടിലെ ആരോഗ്യരംഗത്ത് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ഇടപെടലും മെഡിക്കല്‍ കോളേജ് എത്രയും പെട്ടെന്ന് പൂര്‍ണ്ണ സജ്ജമാക്കണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി, ഷാഫി പറമ്പില്‍ എം.പി. ഹൈബി ഈഡന്‍ എം.പി., ഡീന്‍ കുര്യാക്കോസ് എം.പി. എന്നിവരോടൊപ്പം  ആഗസ്ത് 21ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയെ കണ്ടിരുന്നു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വളര്‍ത്തുനായയെ പുലി പിടികൂടി.
  • സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്.
  • കബനി നദിയില്‍ ജലവിതാനം താഴ്ന്നത് കുടിവെള്ള പദ്ധതിയുടെ പമ്പിംഗിനെ ബാധിക്കുമോയെന്ന് ആശങ്ക
  • മന്ത്രി മായ്ച്ചാല്‍ ഇല്ലാതാകുന്നതല്ല വിള്ളല്‍; സമയബന്ധിതമായി വീട് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; ഒ.ജെ ജനീഷ്: വിള്ളല്‍ വിവാദം; യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തി
  • അനധികൃത എല്‍.പി.ജി സിലിണ്ടര്‍ സംഭരണം: അഞ്ച് സിലിണ്ടര്‍ പിടിച്ചെടുത്തു
  • പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി
  • സര്‍വ്വ റെക്കോര്‍ഡും ഭേദിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം, ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തി
  • സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
  • 88.141 ഗ്രാം മെത്താഫിറ്റമിനുമായി യുവാക്കള്‍ പിടിയില്‍.
  • മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show