എറണാകുളത്ത് നഷ്ടപ്പെട്ട ഐഫോണ്‍ മാനന്തവാടിയില്‍ നിന്നും കണ്ടെത്തി നല്‍കി പോലീസ് !
മാനന്തവാടി: എറണാകുളത്ത് നിന്ന് നഷ്ടപ്പെട്ട എണ്‍പതിനായിരത്തോളം രൂപ വിലമതിക്കുന്ന ഐ ഫോണ്‍ മാനന്തവാടിയില്‍ നിന്നും പോലീസ് കണ്ടെത്തി നല്‍കി. ചൊവ്വാഴ്ച രാവിലെയോടെയാണ് നീര്‍വാരം സ്വദേശിയും എറണാകുളത്തെ വിദ്യാര്‍ത്ഥിയുമായ ജിഷ്ണുവിന്റെ ഐ ഫോണ്‍ എറണാകുളത്ത് വെച്ച് നഷ്ടപ്പെട്ടത്. തുടര്‍ന്ന് അവിടുത്തെ സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.എന്നാല്‍ ഫോണ്‍ പിന്നീട് സ്വിച്ച് ഓഫാക്കിയതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ കൃത്യമായി നിരീക്ഷിച്ചുവരുന്നതിനിടെ ഇന്ന് ഫോണ്‍ ഓണാവുകയും
തുടര്‍ന്ന് ലൊക്കേഷന്‍ ട്രാക്ക് ചെയ്ത പോലീസ് ഫോണിന്റെ ലൊക്കേഷന്‍ പ്രകാരം മാനന്തവാടി ട്രാഫിക് പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ആദ്യം ഫോണ്‍ സ്വിച്ച് ഓഫാവുകയും, പിന്നീട് വീണ്ടും ഓണാവുകയും ചെയ്തതോടെ ഫോണ്‍ മറ്റൊരാളുടെ കൈവശമുണ്ടെന്ന് ഉറപ്പായതോടെയാണ് പോലീസ് ലൊക്കേഷന്‍ ട്രാക്ക് ചെയ്തത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുറ്റിയാടിയില്‍ നിന്നും മാനന്തവാടിയിലേക്കെത്തിയ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും ഫോണ്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തയാള്‍ ഫോണ്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞിരുന്നതിനാല്‍ ആളെ കിട്ടിയില്ല.
തുടര്‍ന്ന് ഫോണ്‍ ഉടമസ്ഥര്‍ക്ക് കൈമാറി. മാനന്തവാടി ട്രാഫിക് യൂണിറ്റ് എസ് ഐ കെ.എ അജിത് കുമാര്‍, പോലീസുകാരായ ബിജു, കൃഷ്ണപ്രസാദ്, മിഥുന്‍, ഹോം ഗാര്‍ഡ് മനു, െ്രെഡവര്‍ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഫോണ്‍ കണ്ടെത്തി നല്‍കിയത്.
ഥീൗ ലെിേ
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
