ഭക്ഷ്യകിറ്റ് വിതരണവും സൗഹൃദ സദസ്സും നടത്തി
വെണ്ണിയോട്: ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറോളം ദളിത് ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണവും സൗഹൃ സദസ്സും സംഘടിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് നടത്തിയ പരിപാടി സാമ്പത്തിക പ്രയാസമനുഭവിക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി മാറി. വലിയകുന്ന് എസ്.സി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ജില്ലാ പ്രസിഡണ്ട് നയീം ഡാസില്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് മൗലാനാ മുഹമ്മത് ഇബ്രാഹിം ഉസ്താദ് ഉദ്ഘാടനം ചെയ്തു. യഹ്‌യാ ഖാന്‍ തലക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഗഫൂര്‍ വെണ്ണിയോട്.മമ്മൂട്ടി അഞ്ചുകുന്ന്. നൂറുള്ള മലവി കാഞ്ഞാര്‍ . ഷാജു കുഴിക്കാട്ടില്‍. പി. സി കോട്ടത്തറ. കെ.കെ മമ്മൂട്ടി. കെ. കെ മുഹമ്മദലി . എം.സിറാജ് സിദ്ധീഖ്. വി.കെ.ശശി. വാസു വി.കെ. തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
