മെഡിക്കല്‍ കോളേജിന് അംഗീകാരം: മധുരവിതരണവുമായി സ്റ്റാഫ് കൗണ്‍സില്‍
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിച്ചതിന്റെ അഭിമാനനേട്ടം ആഘോഷമാക്കി ആശുപത്രി സ്റ്റാഫ് കൗണ്‍സിലും രംഗത്ത്. ഏറെ സന്തോഷം നല്‍കുന്ന മുഹൂര്‍ത്തത്തില്‍ രോഗികളോടൊത്ത് മധുരം പങ്കുവെച്ചാണ് സ്റ്റാഫ് കൌണ്‍സില്‍ അംഗങ്ങള്‍ ഈ നേട്ടം ആഘോഷിച്ചത്. സ്റ്റാഫ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സക്കീര്‍, സെക്രട്ടറി ദിവ്യ, സൂപ്രണ്ട് ഡോ.സച്ചിന്‍ ബാബു,നഴ്‌സിംഗ് സൂപ്രണ്ട് ജാസ്മിന്‍, ജോയിന്റ് സെക്രട്ടറി ജിഷ എന്നിവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
