ദേശീയ അംഗീകാര നിറവില്‍ പൊരുന്നന്നൂര്‍ സിഎച്ച്‌സി

പൊരുന്നന്നൂര്‍: പൊരുന്നന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് അംഗീകാരം ലഭിച്ചു. വയനാട് ജില്ലയിലെ എന്‍ ക്യു എ എസ് ലഭിക്കുന്ന ആദ്യത്തെ സിഎച്ച്‌സി ആണ് പൊരുന്നന്നൂര്‍ സിഎച്ച്‌സി. സംസ്ഥാനത്ത് ആകെ 14 സിഎച്ച്‌സി കള്‍ക്ക് മാത്രം ആണ് അംഗീകാരം ലഭിച്ചത്. പൊരുന്നന്നൂരിന് 94.15 ശതമാനം മാര്‍ക്ക് ആണ് ലഭിച്ചത്.എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്നുവര്‍ഷത്തെ കാലാവധിയാണ് ഉള്ളത്. മൂന്നു വര്‍ഷത്തിനുശേഷം ദേശീയ സംഘത്തിന്റെ പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയും ഉണ്ടാകും. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ ഒരു നേട്ടം കൈവരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
rfdkqv