വീട്ടില്‍ അതിക്രമിച്ച് കയറി തീയിട്ട ശേഷം മുങ്ങിയ പ്രതി പിടിയില്‍

ബത്തേരി: വീട്ടില്‍ മുന്‍വാതില്‍ പൊളിച്ച് അതിക്രമിച്ച് കയറി അകത്തെ വാതിലിന് തീയിടുകയും ചെയ്ത കേസിലെ പ്രതിയെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. നെന്മേനി മാടക്കര പൊന്നംകൊല്ലി പനക്കല്‍ വീട്ടില്‍ രതീഷ് (42) ആണ് അറസ്റ്റിലായത്. ബത്തേരി ശാന്തിനഗറില്‍ താമസിക്കുന്ന മോഹനന്‍ മാസ്റ്ററുടെ വീട്ടിലാണ് പ്രതിയെത്തി അതിക്രമം നടത്തിയതായി പരാതിയുള്ളത്. ആഗസ്റ്റ് 26ന് പുലര്‍ച്ചെയായിരുന്നു സംഭവം. പിന്നീട് മുങ്ങിയ പ്രതിയെ ഇന്നലെ വൈകിട്ടോടെ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ ചിത്ര സഹിതം ഓപ്പണ്‍ ന്യൂസര്‍ നല്‍കിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പ്രതിയുള്ള സ്ഥലം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ രാഘവന്‍, എസ് ഐമാരായ സോബിന്‍, രവീന്ദ്രന്‍, ബിന്‍ഷാദ്, എ എസ് ഐ ഗഫൂര്‍, എസ് സി പി ഒ മാരായ മുസ്തഫ, ഡോനിത്, സി പി ഒ മാരായ സജീവന്‍, മിഥിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
k9v2no