ചുരം പ്രതിസന്ധി: റവന്യുമന്ത്രി കളക്ടര്‍മാരുടെ അടിയന്തര യോഗം ചേര്‍ന്നു

തിരുവനന്തപുരം: വയനാട് ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസം അനിശ്ചിതമായി നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ റവന്യു മന്ത്രി കെ രാജന്‍ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. കോഴിക്കോട്, വയനാട് കളക്ടര്‍മാരുമായി ഓണ്‍ലൈനായി ഇന്ന് ഏഴരയോടെയാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും, പ്രശ്‌ന പരിഹാരത്തിന് രണ്ട് കളക്ടര്‍മാരുടേയും ഏകോപിപ്പിച്ചുള്ള പരിശ്രമം ആവശ്യപ്പെട്ടതായുമായാണ് വിവരം. പ്രതിസന്ധിക്ക് സത്വര പരിഹാരം ആവശ്യപ്പെട്ട് സി പി ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ഇന്ന് റവന്യുമന്ത്രിയുമായി ആശയവിനിമയം നടത്തിയിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
9fqoiv