സ്ത്രീ ശാക്തീകരണം പദ്ധതി; അരുണ്‍ ജയ്റ്റലിയുമായി ഡോ.ബോബി ചെമ്മണ്ണൂര്‍ ചര്‍ച്ച നടത്തി

ഡല്‍ഹി:മൂന്ന് ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുവേണ്ടി തുടക്കമിട്ട സ്ത്രീ ശാക്തീകരണ പദ്ധതിയായ ബോബി ബസാറിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഡോ.ബോബി ചെമ്മണ്ണൂര്‍ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ ജയ്റ്റലിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി.ഇന്ത്യയില്‍ 2900 ബോബി ബസാറുകള്‍ ആരംഭിക്കുന്ന ബൃഹത് പദ്ധതിയാണ് ഇത്. മുതല്‍ മുടക്കില്ലാതെ പാര്‍ട്ണര്‍മാരായി ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്ക് അവസരവും പരിശീലനവും നല്‍കി അവര്‍ക്കു തന്നെ ലാഭം വീതിച്ചു കൊടുത്തുകൊണ്ട് സ്ത്രീശാക്തീകരണം നടപ്പില്‍ വരുത്തുക എന്ന ലക്ഷ്യമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രൊജക്ട് ഡീറ്റെയില്‍സ് ബോബി ചെമ്മണ്ണൂര്‍ മന്ത്രിക്ക് കൈമാറി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍