വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ആരോഗ്യരംഗത്ത് സമഗ്രവികസനം ത്വരിതഗതിയിലാക്കണം; കേന്ദ്ര ആരോഗ്യമന്ത്രിയെ നേരില്‍ കണ്ട് പ്രിയങ്ക ഗാന്ധി എം. പി.

കല്‍പ്പറ്റ: വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ആരോഗ്യരംഗത്ത് സമഗ്രവികസനം ത്വരിതഗതിയിലാക്കണം എന്ന ആവശ്യവുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദയെ നേരില്‍ കണ്ട് പ്രിയങ്ക ഗാന്ധി എം.പി.വയനാട്ടിലെ ആരോഗ്യ പദ്ധതികള്‍ വേഗത്തിലാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതിനും മാനന്തവാടിയില്‍ പൂര്‍ണ്ണ രീതിയില്‍ പ്രവര്‍ത്തന സജ്ജമായ മെഡിക്കല്‍ കോളേജ് ഇല്ലാത്തതിനാല്‍ പ്രദേശവാസികള്‍ നേരിടുന്ന കടുത്ത ബുദ്ധിമുട്ടുകള്‍ ധരിപ്പിക്കുന്നതിനുമായാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദയെ നേരില്‍ കണ്ടത്.
വയനാട്ടിലെ ആദിവാസി ജനതയ്ക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകത, അവരുടെ പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങള്‍, എന്‍എച്ച്എം ഫണ്ടുകളുടെ കുടിശിക, പ്രദേശത്ത് മൃഗങ്ങളുടെ ആക്രമണ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക ട്രോമ സെന്റര്‍ എന്നിവയുടെ ആവശ്യകത എന്നിവയും കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് യാഥാര്‍ത്ഥ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. നേരത്തെ ഇത് സംബന്ധിച്ച് പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര ആരോഗ്യമന്ത്രിക്ക് വിശദമായ കത്തും നല്‍കിയിരുന്നു. എം. പി. മാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍