മുത്തങ്ങയില്‍ വീണ്ടും പോലീസിന്റെ ലഹരി മരുന്ന് വേട്ട; കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എ പിടികൂടി

ബത്തേരി: പോലീസിന്റെ ഓണം സ്‌പെഷ്യല്‍ െ്രെഡവിനോടനുബന്ധിച്ച് മുത്തങ്ങയില്‍ വീണ്ടും വന്‍ ലഹരി മരുന്ന് വേട്ട. ബത്തേരി പോലീസും ലഹരി വിരുദ്ധ സേനയും മുത്തങ്ങ പോലീസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയില്‍ 19.38 ഗ്രാം എം.ഡി.എം.എ യുമായി റിപ്പണ്‍ സ്വദേശി വടക്കന്‍ വീട്ടില്‍ കെ അനസ്(21) നെ പിടികൂടി. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടി ബസ്സില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. വയനാട്ടില്‍ വിവിധ സ്ഥലങ്ങളില്‍ വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് ബാംഗ്‌ളൂരില്‍ നിന്നും എംഡിഎംഎ കൊണ്ട് വന്നത്. ഇയാള്‍ക്കെതിരെ പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷനില്‍ ലഹരിക്കേസുണ്ട്. ബത്തേരി സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസവും മുത്തങ്ങയില്‍ വെച്ച് കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എ പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
190pzb