സി.പി.ഐ.എം നേതാവ് വോട്ടര്‍ പട്ടിക അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: ജില്ല കളക്ട്ടര്‍ അന്വേഷിക്കണം: ബിജെപി

മാനന്തവാടി: ഒഴക്കോടി പുതിയകണ്ടി ഉന്നതിനിവാസികളുടെ വോട്ടു നീക്കം ചെയ്തത് കളക്ടര്‍ അനേഷിക്കണമെന്ന് ബിജെപി മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഒഴക്കോടി 31-ാം വാര്‍ഡില്‍ പെട്ട നിരവധി പേരുടെ വോട്ട് പ്രാദേശിക സിപിഎഎം നേതാവ് ജയരാജന്റെ നേതൃത്വത്തിലാണ് വെട്ടിമാറ്റാന്‍ അപേക്ഷ കൊടുത്തത് .അതുപ്രകാരം ഹിയറിംഗിനെത്തിയ ഉന്നതിയിലെ നിവാസികളാണ് ഈ പരാതി ഉന്നയിച്ചത്.പ്രസ്തുത സ്ഥലത്ത് കാലങ്ങളായി താമസിക്കുന്നതും, കുറ്റാരോപിതന്റെ വീട്ടില്‍ സ്ഥിരമായി ജോലിക്ക് പോകുന്നവര്‍ ആയിട്ടുകൂടിയാണ് ഈ അപേക്ഷകൊടുത്തതെന്നും
സിപിഐഎമ്മിന്റെ പരാജയ ഭയമാണ് ഇതരപാര്‍ട്ടി വിശ്വാസികളായ ഉന്നതി നിവാസികളുടെ വോട്ടുനീക്കം ചെയ്യാന്‍ പ്രേരണയായതെന്നും ബിജെപി ആരോപിച്ചു.സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ട ഉന്നതിനിവാസികളുട വോട്ടവകാശം നിഷേധിക്കാന്‍ കൂട്ടൂനിന്നവരെ എസ്.സി, എസ്.ടി ആക്ട്പ്രകാരം മനുഷ്യവകാശ ലഘംനത്തിന് കേസ് എടുക്കണമെന്നും പ്രസ്തുത നിവാസി കള്‍ക്ക് വോട്ടുചെയ്യുന്നതിനുള്ള സഹചര്യം ഉണ്ടാക്കണമെന്നും ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് സുമാരാമന്‍,ജില്ല ജനറല്‍ സെക്രട്ടറി വില്‍ഫ്രഡ്‌ജോസ്,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ നിധീഷ്‌ലോകനാഥ്,സനീഷ്ചിറക്കര,ഷിംജിത്ത്.കണിയാരം ,ഗിരിഷ്ഒഴകോടി എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
ssbzut