മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം വീതം കഠിനതടവും, 1 ലക്ഷം രൂപ വീതം പിഴയും ശിക്ഷ

കല്‍പ്പറ്റ:കാറില്‍ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം വീതം കഠിനതടവും, 1 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശികളായ ആയോത്ത് വീട് ഷഫീര്‍ .എ (35), ആനോറമ്മല്‍ വീട് നിജാമു.എ (41) എന്നിവരെയാണ് ശിക്ഷിച്ചത്. 2021 ഡിസംബര്‍ 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കെ എല്‍ 72 5770 നമ്പര്‍ മാരുതി റിറ്റ്‌സ് കാറില്‍ 69 ഗ്രാം എംഡിഎംഎ വില്‍പ്പനക്കായി കടത്തിക്കൊണ്ടുവന്ന കുറ്റത്തിനാണ് പിഴയും ശിക്ഷയും വിധിച്ചത്. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിഗേഷ് എ.ആര്‍, ഇന്‍സ്‌പെക്ടര്‍ പ്രജിത്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ ജി.അനില്‍കുമാര്‍, ഷാജിമോന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മന്‍സൂര്‍ അലി, സനൂപ് എം.സി എന്നിവര്‍ ചേര്‍ന്നാണ് കേസെടുത്തത്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിച്ചത് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സജിത്ത് ചന്ദ്രനാണ്. കല്‍പ്പറ്റ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ജയവന്ത്.എല്‍ ആണ്‌കേസിലെ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രദ്ധാധരന്‍ എം.ജി പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുന്ന മയക്ക്മരുന്ന് മാഫിയാ സംഘങ്ങള്‍ക്ക് എതിരായി ശക്തമായഎന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഓണം ആഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ ശക്തമായ എന്‍ഫോമെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി അതിര്‍ത്തികളില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ സംഘത്തെ നിയോഗിച്ചതിനോടൊപ്പം ഹൈവേ പെട്രോളിങ്ങും ബോര്‍ഡര്‍ പെട്രോളിങ്ങും നടത്തുകയും പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിനും മയക്കുമരുന്ന് മാഫിയകള്‍ക്ക് എതിരെ ശക്തമായ നിലപാടുകള്‍ എടുക്കുന്നതിനായി ജില്ലയിലെ എല്ലാ ഓഫീസുകളെയും ബന്ധിപ്പിച്ചുകൊണ്ട് കണ്‍ട്രോള്‍ റൂം കല്‍പ്പറ്റയില്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ ജെ ഷാജി അറിയിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
qq7v3c