OPEN NEWSER

Thursday 21. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നിലമ്പൂര്‍ നഞ്ചന്‍കോട് പുതിയ പാതയുടെ അന്തിമ ലൊക്കേഷന്‍ സര്‍വേക്ക് അംഗീകാരം

  • Kalpetta
20 Aug 2025

കല്‍പ്പറ്റ: നിലമ്പൂര്‍  നഞ്ചന്‍കോട് പുതിയ റെയില്‍ പാതയുടെ അന്തിമ ലൊക്കേഷന്‍ സര്‍വേക്ക് അംഗീകാരം നല്‍കിയതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വയനാട് എം.പി. പ്രിയങ്ക ഗാന്ധിയുടെ ലോക്‌സഭ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലമ്പൂര്‍നഞ്ചന്‍കോട് പുതിയ പാതയുടെ സര്‍വേ 2007-08 ല്‍ നടത്തിയെങ്കിലും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും, പൊതുജനങ്ങളുടെ ആവശ്യപ്രകാരം, വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിനായി 2023 ല്‍ നിലമ്പൂര്‍നഞ്ചന്‍കോട് പുതിയ പാതയുടെ (236 കിലോമീറ്റര്‍) പുതിയ അന്തിമ സ്ഥല സര്‍വേ (എഫ്.എല്‍.എസ്) നടത്തിയിരുന്നു.

തലശ്ശേരിമൈസൂര്‍ പുതിയ പാതയുടെ സര്‍വേ 200809 ല്‍ നടത്തിയെങ്കിലും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 2018 ല്‍ വീണ്ടും ഒരു സര്‍വേ നടത്താന്‍ ശ്രമിച്ചെങ്കിലും നിശ്ചിത അലൈന്‍മെന്റ് കടന്നു പോവുന്ന തദ്ദേശവാസികളുടെ പ്രതിഷേധം കാരണം മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. മാത്രമല്ല, ഈ അലൈന്‍മെന്റ് വനത്തിലൂടെയും പരിസ്ഥിതി ദുര്‍ബല മേഖലകളിലൂടെയും കടന്നുപോകുന്നു. എന്നിരുന്നാലും, പൊതുജനങ്ങളുടെ ആവശ്യപ്രകാരം, കര്‍ണാടക ഭാഗത്തെ നിലമ്പൂര്‍നഞ്ചന്‍കോട് പാതയുമായി സംയോജിപ്പിച്ച് പുതിയ അലൈന്‍മെന്റിനുള്ള സാധ്യത ഇപ്പോള്‍ ഏറ്റെടുത്തിട്ടുണ്ട്. 
വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) സ്ഥിരീകരിച്ചതിനുശേഷം, പദ്ധതിക്ക് അനുമതി നല്‍കേണ്ടതുണ്ട്. മറുപടിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു.

വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഉജഞ) പൂര്‍ത്തിയായതിന് ശേഷം സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടവരുമായി ആലോചിച്ച് നീതി ആയോഗിന്റെയും ധനകാര്യ മന്ത്രാലയത്തിന്റെയും പരിഗണനയ്ക്ക് ശേഷം അന്തിമ അംഗീകാരം നേടുകയും വേണം. പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് തുടര്‍ച്ചയായ പ്രക്രിയയായതിനാല്‍, കൃത്യമായ സമയപരിധി നിശ്ചയിക്കാന്‍ കഴിയില്ല എന്നും, വേഗത വര്‍ദ്ധിപ്പിക്കുന്നതിനായി ഷൊര്‍ണൂര്‍നിലമ്പൂര്‍ വിഭാഗത്തില്‍ റെയില്‍വേ ട്രാക്കുകളുടെ നടത്തിയ നവീകരണത്തിന്റെ ഫലമായി 202425 കാലയളവില്‍ ഷൊര്‍ണൂര്‍നിലമ്പൂര്‍ റീച്ചിന്റെ കൈവരിക്കാവുന്ന പരമാവധി വേഗത മണിക്കൂറില്‍ 75 കിലോമീറ്ററില്‍ 85 കിലോമീറ്റര്‍ ആയി വര്‍ദ്ധിപ്പിച്ചതായി മന്ത്രി മറുപടിയില്‍ അറിയിച്ചു.

നിലമ്പൂര്‍  ഷൊര്‍ണൂര്‍ സെക്ടറിലെ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി, നിലമ്പൂര്‍ റോഡിനും ഷൊര്‍ണൂരിനും ഇടയില്‍ 
66325/66326 നിലമ്പൂര്‍ 
റോഡ്  ഷൊര്‍ണൂര്‍ മെമു എന്ന പുതിയ ട്രെയിന്‍ അനുവദിച്ചതായും ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   21-Aug-2025

bz71lh


LATEST NEWS

  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; കേരള കര്‍ണാടക എക്‌സൈസ് വകുപ്പ് സംയുക്ത യോഗം നടത്തി.
  • മുത്തങ്ങയില്‍ വീണ്ടും പോലീസിന്റെ ലഹരി മരുന്ന് വേട്ട; കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എ പിടികൂടി
  • 28.95 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
  • മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം വീതം കഠിനതടവും, 1 ലക്ഷം രൂപ വീതം പിഴയും ശിക്ഷ
  • മെത്തഫിറ്റനുമായി യുവാക്കള്‍ പിടിയില്‍
  • നിലമ്പൂര്‍ നഞ്ചന്‍കോട് പുതിയ പാതയുടെ അന്തിമ ലൊക്കേഷന്‍ സര്‍വേക്ക് അംഗീകാരം
  • നഴ്‌സിംഗ് കോളേജുകള്‍ക്ക് 13 തസ്തികകള്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരും; മലയോര മേഖലകളില്‍ മഴ കനത്തേക്കും
  • സി.പി.ഐ.എം നേതാവ് വോട്ടര്‍ പട്ടിക അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: ജില്ല കളക്ട്ടര്‍ അന്വേഷിക്കണം: ബിജെപി
  • എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show