OPEN NEWSER

Sunday 31. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡോ. മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പും ഫെലോഷിപ്പുകളും പ്രഖ്യാപിച്ചു; എംബിബിഎസ് പഠനത്തിന് 100% ഫീസ് സ്‌കോളര്‍ഷിപ്പായി നല്‍കുന്ന കേരളത്തിലെ ആദ്യത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍

  • Keralam
29 Jul 2025

കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും,  അക്കാദമിക് മികവ് പുലര്‍ത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം എന്ന സ്വപ്നം യഥാര്‍ത്ഥ്യമാക്കുന്നതിനായി ഒരു സുപ്രധാന സംരംഭത്തിന് തുടക്കമിട്ട്  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍  പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍. വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്, ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്, ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസി  എന്നിവിടങ്ങളില്‍ പ്രവേശനം നേടുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി ഡോ. മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പ് ആന്‍ഡ് ഫെലോഷിപ്പ്‌സ്  എന്ന പേരില്‍ ഒരു വാര്‍ഷിക സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു. എംബിബിഎസ്, ബിഎസ്‌സി നഴ്‌സിംഗ്, ബി.ഫാം കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്ന യോഗ്യരായ 25 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഓരോ വര്‍ഷവും 5 എംബിബിഎസ്, 10 ബിഎസ്സ്‌സി നഴ്‌സിംഗ്, 10 ബി.ഫാം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 



കേരളത്തില്‍ ആദ്യമായാണ് ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് 100% ട്യൂഷന്‍ ഫീ ഇളവ് വാഗ്ദാനം ചെയ്യുന്നത്. കഴിവുള്ള, അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത  നിലവാരമുള്ള മെഡിസിന്‍ പഠനത്തിനുള്ള അവസരം തുറന്ന്  നല്‍കുന്നതില്‍ ഈ നീക്കം വലിയ പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ.  

സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ 2025 ജൂലൈ 28 മുതല്‍ സ്വീകരിച്ചുതുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്കും യോഗ്യതാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയുന്നതിനും ംംം.റാരെവീഹമൃവെശു.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.    

എംബിബിഎസ് സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. മികച്ച അക്കാദമിക് ട്രാക്ക് റെക്കോര്‍ഡുകളും നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുകളുമുള്ള വിദ്യാര്‍ത്ഥികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. നീറ്റില്‍ ഉയര്‍ന്ന റാങ്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവെ പ്രവേശനത്തില്‍ മുന്‍ഗണന ലഭിക്കാറുണ്ടെങ്കിലും, അവര്‍ക്ക് കൂടുതല്‍ പിന്തുണയും പരിഗണനയും നല്‍കാനാണ് ഈ മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ബിഎസ്‌സി നഴ്‌സിംഗ്, ബി.ഫാം വിദ്യാര്‍ത്ഥികളുടെ അക്കാദമിക് മെറിറ്റിന് പുറമെ സാമ്പത്തികസ്ഥിതി കൂടി കണക്കിലെടുത്താകും സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കുക. പഠന കാര്യങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും സ്‌കോളര്‍ഷിപ്പിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പിന്തുടരുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ട്യൂഷന്‍ ഫീസില്‍ നൂറുശതമാനം ഇളവ് കോഴ്‌സ് പൂര്‍ത്തിയാകുന്നത് വരെ ലഭിയ്ക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 125 വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്കായി പ്രതിവര്‍ഷം 3 കോടിയിലധികം രൂപയാണ് ഡോ. ആസാദ് മൂപ്പന്‍ നീക്കിവെയ്ക്കുന്നത്.   

നീതിയുക്തവും എല്ലാവരെയും ഒരുപോലെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണ് എന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും ഡോ. മൂപ്പന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കഴിവുണ്ടായിട്ടും സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ട് മാത്രം  ഡോക്ടര്‍മാരോ നഴ്‌സുമാരോ ഫാര്‍മസിസ്റ്റുകളോ ആകാനുള്ള ആഗ്രഹങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്ന എണ്ണമറ്റ  വിദ്യാര്‍ത്ഥികളുടെ കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. സമൂഹത്തിന്റെ നിലനില്‍പ്പിന് വളരെ പ്രധാനപ്പെട്ട ആരോഗ്യരംഗത്ത് തന്നെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പണമില്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കും മെഡിസിന്‍ പഠനം ഉപേക്ഷിക്കേണ്ടി വരരുത് എന്ന വലിയ ആഗ്രഹത്തിലേക്കുള്ള ഒരു ചുവടുവെയ്പ്പാണ് ഈ സ്‌കോളര്‍ഷിപ്പെന്നും അദ്ദേഹം പറഞ്ഞു. ഡോ. മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പ് ആന്‍ഡ് ഫെലോഷിപ്പ്‌സ് പ്രോഗ്രാമിലൂടെ അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കുന്നതിനൊപ്പം അവരുടെ കുടുംബങ്ങളുടെ ഉന്നമനം കൂടിയാണ് ലക്ഷ്യമിടുന്നത്. പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ചികിത്സയും പരിചരണവും നല്‍കാന്‍ പുതുതലമുറ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും ഫാര്‍മസിസ്റ്റുകളെയും സൃഷ്ടിച്ചെടുക്കുക എന്ന വലിയ ഉദ്ദേശവും ഇതിന് പിന്നിലുണ്ട്. 


നിര്‍ധനര്‍ക്കും ഉള്‍നാടന്‍/ഗ്രാമീണ മേഖലകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ഡോ. ആസാദ് മൂപ്പന്റെ ജീവിതലക്ഷ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയും. 2012ല്‍ സ്ഥാപിതമായ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്, മലയോര, ആദിവാസി, പിന്നാക്ക ജില്ലയില്‍ സ്ഥാപിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജാണ്. ഈ മേഖലയില്‍ ഉന്നത ഗുണനിലവാരമുള്ള ചികിത്സാ സംവിധാനങ്ങളുടെ കുറവ് പരിഹരിക്കുന്നതിനൊപ്പം ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക സമൂഹങ്ങളെ മെഡിസിന്‍ രംഗത്ത് തൊഴില്‍ നേടാന്‍ അവസരം ലഭ്യമാക്കുക എന്നതായിരുന്നു അതിന്റെ ദൗത്യം. ഡോ. മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പ് & ഫെലോഷിപ്പ്‌സ് പ്രോഗ്രാം ആ ദൗത്യത്തെ കുറച്ചുകൂടി വിശാലമാക്കുകയാണ്.    


6 ബാച്ചുകളിലായി 900ത്തോളം യുവ ഡോക്ടര്‍മാരെ വളര്‍ത്തിയെടുത്ത ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്, ഇന്ത്യയില്‍ സ്ഥിരതയാര്‍ന്ന മികവും മിടുക്കും പ്രകടിപ്പിക്കുന്ന ഒരു മെഡിക്കല്‍ വിദ്യാഭ്യാസ ഹബ്ബായി മാറിക്കഴിഞ്ഞു. പരിചയസമ്പന്നരായ അധ്യാപകര്‍, ഉയര്‍ന്ന നിലവാരമുള്ള ലൈബ്രറി,  മ്യൂസിയം, തൃതീയ പരിചരണ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന  ആശുപത്രി എന്നിവയോടുകൂടി ഈ കോളേജ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരു മികവിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. 
 




ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും ഡോ. മൂപ്പന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ഡി.എം.ഇ. ആര്‍. എഫ് ട്രസ്റ്റിയുമായ അലീഷാ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഡയറക്ടറും ഡി.എം.ഇ. ആര്‍. എഫ് ട്രസ്റ്റിയുമായ അനൂപ് മൂപ്പന്‍, എക്‌സിക്യൂട്ടീവ് ട്രസ്റ്റിയും  ആസ്റ്റര്‍ മിംസ് ഡയറക്ടറുമായ യു. ബഷീര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗവേര്‍ണന്‍സ് ആന്‍ഡ്  കോര്‍പ്പറേറ്റ് അഫയേഴ്‌സ്  ഗ്രൂപ്പ് ഹെഡുമായ ടി. ജെ വില്‍സണ്‍,  ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഓപ്പറേഷന്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ കൊച്ചിയില്‍  നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   01-Aug-2025

pp1hu6


   01-Aug-2025

ioj9zq


   31-Jul-2025

yb9k2x


LATEST NEWS

  • കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്
  • വയനാട് ജില്ലയില്‍ എലിപ്പനി മരണങ്ങള്‍ വര്‍ദ്ധിക്കുന്നു: ചികിത്സതേടാന്‍ ഒട്ടും വൈകരുത്: ഡിഎംഒ; ജില്ലയിലെ ഏറ്റവും പ്രധാന പൊതുജനാരോഗ്യ പ്രശ്‌നം;2024 ല്‍ 532 കേസുകള്‍, 25 മരണങ്ങള്‍; 2025 ജൂലൈ വരെ 147 കേസുക
  • താമരശ്ശേരി ചുരത്തില്‍ വാഹനാപകടം
  • താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി ;ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും
  • സി.കെ. ജാനു എന്‍ഡിഎ വിട്ടു
  • പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം: വയനാട് ജില്ലാ സമിതി യോഗം
  • സ്വപ്നസാക്ഷാത്കാരമായി ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത ;നിര്‍മാണ പ്രവൃത്തി ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; തുരങ്ക നിര്‍മാണം ആദ്യം തുടങ്ങു
  • കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍
  • വയനാട് സ്വദേശിനി ഇസ്രായേലില്‍ വെച്ച് മരണപ്പെട്ടു
  • താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം തുടരും; മറ്റ് വാഹനങ്ങള്‍ നിയന്ത്രണവിധേയമായി കടത്തിവിടും;ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show