OPEN NEWSER

Sunday 20. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

  • Mananthavadi
19 Jul 2025

തൊണ്ടര്‍നാട്: വിവാഹ വാഗ്ദാനം നല്‍കി പത്തനംതിട്ട സ്വദേശിനിയായ ആദിവാസി യുവതിയെ തൊണ്ടര്‍നാട് വാളാംതോടെത്തിച്ച് പീഡിപ്പിച്ചതായുള്ള പരാതിയില്‍ തൊട്ടില്‍പ്പാലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടില്‍പ്പാലം കാവിലുംപാറ ബലികളത്തില്‍ വീട്ടില്‍ വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ടി.എ അഗസ്റ്റിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാര്‍ക്കറ്റിംഗ് ജോലിയുടെ ഭാഗമായി വീടുകള്‍ കയറി ഉത്പ്പന്നങ്ങള്‍ വിറ്റിരുന്ന യുവതിയെ തൊട്ടില്‍പാലത്തെ  പ്രതിയുടെ വീട്ടിലെത്തിയപ്പോള്‍ തന്ത്രപൂര്‍വം മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് പ്രതി യുവതിയുമായി ബന്ധം സ്ഥാപിക്കുകയും, പിന്നീട് വിവാഹ വാഗ്ദാനം നല്‍കി വാളാംതോടെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. യുവതി ആദ്യം കുറ്റിയാടി പൊലിസില്‍  പരാതി നല്‍കുകയും , തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി കുറ്റിയാടി പോലീസ് കേസ് തൊണ്ടര്‍നാട് പൊലീസിന് കൈമാറുകയും കേസെടുത്ത തൊണ്ടര്‍നാട് പോലീസ് പരാതിക്കാരി ആദിവാസി യുവതിയായതിനാല്‍ കേസ് മാനന്തവാടി എസ്എംഎസിന് കൈമാറുകയായിരുന്നു. എസ് ഐ ആന്റണി,
സിപിഒ അജിനാസ്, ജിയോ തോമസ് അബിന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   19-Jul-2025

i9njwq


LATEST NEWS

  • കര്‍ക്കടക വാവുബലിക്ക് തിരുനെല്ലി ഒരുങ്ങി; ;സ്വകാര്യ വാഹനങ്ങള്‍ കാട്ടിക്കുളത്ത് തടയില്ല
  • സുല്‍ത്താന്‍ ബത്തേരിയിലെ ആര്‍ആര്‍ആര്‍ സെന്റര്‍ മാലിന്യ സംസ്‌കരണത്തിലെ നൂതന മാതൃക
  • വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍
  • മെത്തഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • മെത്തഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; മെഡിക്കല്‍ കേളേജായ വര്‍ഷം അധികം എത്തിയത് 1,33,853 പേര്‍
  • സ്‌കൂളിലെ റാഗിങ്; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍
  • പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും ;13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും
  • കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show