പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ചു.

മാനന്തവാടി: ആറാട്ടുതറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വള്ളിയൂര്‍ക്കാവ് കാവ്കുന്ന് പുള്ളില്‍ വൈഗ വിനോദ് (16) പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് മരിച്ചു. ശാരീരിക അസ്വസ്തകളോടെ മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൈഗയെവിദഗ്ധ പരിശോധനക്ക് വിധേയമാക്കിയതിലാണ് ശരീരത്തില്‍ വിഷബാധയേറ്റതായി കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിവിഷം നല്‍കിയെങ്കിലും കുട്ടി ഗുരുതരാവസ്ഥയിലാകുകയായിരുന്നു.
അവിടെ നിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പാമ്പ് കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈഗയുടെ കാലില്‍ പാമ്പ് കടിയേറ്റ പാടുള്ളതായി കണ്ടതെന്നും പറയുന്നു.പിതാവ്: വിനോദ് (മസ്‌ക്കറ്റ്). മാതാവ് : വിനീത. സഹോദരി:കൃഷ്ണപ്രിയ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍