പേരിയ ഗവ: ഹൈസ്‌കൂളില്‍ വിജയോത്സവം 2025 നടത്തി

പേരിയ: പേരിയ ഗവ.ഹൈസ്‌കൂളില്‍ വിജയോത്സവം 2025 നടത്തി. ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ പരിപാടി പി. ടി.എ പ്രസിഡന്റ് ബെന്നി മേനാചേരിയുടെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ആനി ബെസന്റ് ഉദ്ഘാടനം ചെയ്തു.എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ മുഴുവന്‍ വിജയികളെയും, യു.എസ്.എസ് പരീക്ഷയിലും,ഉറുദു ടാലെന്റ് പരീക്ഷയിലും ഉന്നത വിജയം നേടിയവരെയും ചടങ്ങില്‍ അനുമോദിച്ചു. ഹെഡ്മാസ്റ്റര്‍ മുഹമ്മദ് അസ്‌ലം, പി.ടി. എ വൈസ് പ്രസിഡന്റ് റഫീഖ് കൈപ്പാണി, സീനിയര്‍ അസിസ്റ്റന്റ് ഷാജി ബി.സി, സിദ്ധാര്‍ഥ്, ദീപു ആന്റണി, ശ്രീജിത്ത് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍