ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയില്‍

വെള്ളമുണ്ട: ആസാം സ്വദേശിയായ മാഫിദുല്‍ ഹഖ് (30) നെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 52.36 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പോലീസ് പട്രോളിംഗിനിടെ തരുവണ കുന്നുമ്മല്‍ അങ്ങാടിയില്‍ വെച്ച് പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച ഇയാളെ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുക്കുന്നത്. വെള്ളമുണ്ട സ്‌റ്റേഷന്‍ എസ്.എച്ച്.ഒ ടി.കെ മിനിമോള്‍, എ.എസ്.ഐമാരായ സിഡിയ ഐസക്, ഷാജഹാന്‍, എസ്.സി.പി.ഓ അനീസ്, സി.പി.ഓമാരായ റയീസ്, വിനീഷ്, വിജിത്, ജാബിര്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍