കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

വെള്ളമുണ്ട: കഞ്ചാവുമായി യുവാക്കളെ പിടികൂടി. തരുവണ കല്ലിപ്പാടത്ത് വീട്ടില്‍ കെ.ആര്‍ ശ്യാം കുമാര്‍(29), കുപ്പാടിത്തറ പുതുശ്ശേരിക്കടവ് ചപ്പാളി വീട്ടില്‍ സി ജിഹാസ് (24) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. രണ്ട് പേരില്‍ നിന്നായി 85.15 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പാലീസ് പട്രോളിംഗിനിടെ മൊതക്കരയില്‍ വെച്ച് പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച ഇവരെ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുക്കുന്നത്. വെള്ളമുണ്ട എസ്.എച്ച്.ഒ ടി.കെ മിനിമോള്‍, എ.എസ്.ഐ ഷാജഹാന്‍, എസ്.സി.പി.ഓ അനസ്, സി.പി.ഓ വിനീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍