എംഎസ്എംഇ ജില്ലാതല ക്വിസ്; ഗോകുലും ഹരികൃഷ്ണനും ജേതാക്കള്‍

മുട്ടില്‍: എംഎസ്എഇ ദിനാഘോഷത്തിന്റെ ഭാഗമായി വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടില്‍ ഡബ്ല്യുഎംഒ കോളജില്‍ സംഘടിപ്പിച്ച ഇന്റര്‍കോളജ് ക്വിസ് മത്സരത്തില്‍ പൂക്കോട് വെറ്ററിനറി & അനിമല്‍ സയന്‍സ് കോളജിലെ നാലാം വര്‍ഷ ബിവിഎസ്‌സി & എഎച്ച് വിദ്യാര്‍ത്ഥി കെ.യു ഹരികൃഷ്ണന്‍, രണ്ടാം വര്‍ഷ ബി വി എസ് സി & എ എച്ച് വിദ്യാര്‍ത്ഥി കെ ഗോകുല്‍ കൃഷ്ണന്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. വ്യവസായ വാണിജ്യ വകുപ്പിന്റെ നേട്ടങ്ങളും പദ്ധതികളും മൂല്യവര്‍ധിത കാര്‍ഷികവ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്കായുള്ള മിഷനുകള്‍, തോട്ടം മേഖല, കേരളത്തിന്റെ പുതിയ വ്യവസായ നയം എന്നീ വിഷയങ്ങളില്‍ നടന്ന ക്വിസ് മത്സരത്തില്‍
ജില്ലയിലെ കോളജുകള്‍, പോളി ടെക്‌നിക്കുകള്‍, ഐടിഐ എന്നിവിടങ്ങളിലെ രണ്ട് പേരടങ്ങുന്ന 21 ടീമുകള്‍ പങ്കെടുത്തു.
ജില്ലാ തലത്തില്‍ വിജയിച്ചവര്‍ ജൂണ്‍ 26ന് സംസ്ഥാനതലത്തില്‍ നടക്കുന്ന സെമി ഫൈനലില്‍ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍