നര്‍മ്മദേ ഹര്‍ പ്രകാശനം ചെയ്തു

കല്‍പ്പറ്റ: നാടകകൃത്തും സാഹിത്യകാരനുമായിരുന്ന കെ.ജെ ബേബിയുടെ ജീവിതാനുഭവങ്ങള്‍ ആസ്പദമാക്കി തയ്യാറാക്കി ജോയി പാലക്കമൂല എഴുതിയ 'നര്‍മ്മദേ ഹര്‍ നോവല്‍ പ്രകാശനം ചെയ്തു. കല്‍പ്പറ്റ പ്രസ്സ് ക്ലബില്‍ വെച്ച് ചരിത്രകാരനും അദ്ധ്യാപകനുമായ പ്രൊഫ.മോഹന്‍ ബാബുവില്‍ നിന്ന് എഴുത്തുകാരന്‍ ഏച്ചോം ഗോപി ആദ്യ പ്രതി ഏറ്റുവാങ്ങി. ഗ്രന്ഥകര്‍ത്താവ് ജോയി പാലക്കമൂല പ്രസംഗിച്ചു. ഗോത്ര ജീവിതത്തിന്റെ നൊമ്പരം അലിഞ്ഞു ചേര്‍ന്ന തുടിതാളത്തെയും സാമൂഹികബോധത്തെയും നെഞ്ചിലേറ്റിയ ബേബിയുടെ ജീവിതം, ഈ കൃതിയില്‍ ഒരാത്മാന്വേഷണയാത്രയായാണ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍