അന്താരാഷ്ട്ര യോഗ ദിനം: വെബിനാര്‍ സംഘടിപ്പിച്ചു

കൈനാട്ടി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായി വെബിനാര്‍ സംഘടിപ്പിച്ചു. കൈനാട്ടിയിലെ ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ നടന്ന പരിപാടിയില്‍ യോഗാചാര്യന്‍ ആനന്ദ് പത്മനാഭന്‍ ക്ലാസും പ്രായോഗിക പരിശീലനവും നല്‍കി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സമീഹ സൈതലവി, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പി എസ് സുഷമ, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇന്ദു, എന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ.ദീപ, ഡി.പി.എം.എസ്.യു ജീവനക്കാര്‍ നേരിട്ടും വിവിധ വകുപ്പുകളില്‍ നിന്നുള്ള ജീവനക്കാര്‍ ഓണ്‍ലൈനായും പരിപാടിയില്‍ പങ്കെടുത്തു. ആരോഗ്യകേരളം വയനാടിന്റെ സ്‌നേഹോപഹാരം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സമീഹ സൈതലവി യോഗാചാര്യന് കൈമാറി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
vfn0lu