മില്‍മ ഡയറിയിലെ കരാര്‍ തൊഴിലാളികള്‍ക്ക് അടിയന്തിരമായി ശമ്പളം വിതരണം ചെയ്യണം: സംയുക്ത ട്രേഡ് യൂണിയന്‍

കല്‍പ്പറ്റ: വയനാട് മില്‍മ ഡയറിയിലെ 200 ഓളം കരാര്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞ 50 ദിവസങ്ങളായി ശമ്പളം നല്‍കാത്ത കരാറുകാരന്റെയും മില്‍മ മാനേജ്‌മെന്റിന്റെയും നടപടിക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഡയറിക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു.വിദ്യാലയങ്ങള്‍ തുറക്കുന്ന സമയത്തും, ബലിപെരുന്നാള്‍ സമയത്തും ശമ്പളം നല്‍കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും കുടിശ്ശിക വരുത്തിയിട്ടുള്ള ശമ്പളം എത്രയും പെട്ടെന്ന് വിതരണം ചെയ്തില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു. മില്‍മ യൂണിയന്‍ (ഐഎന്‍ടിയുസി) പ്രസിഡണ്ട് എന്‍ ആര്‍ പ്രസാദ് അധ്യക്ഷനായിരുന്നു. സിഐടിയു നേതാവ് കെ ടി ബാലകൃഷ്ണന്‍, എം സനീഷ്, അഖില്‍ ജേക്കബ്, ശ്രീജ ഫ്രെഡ്ഢി, മോനിഷ് എം, രജിത പി, തുടങ്ങിയവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
rrp7ms