OPEN NEWSER

Sunday 12. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചെളിക്കുളമായി റോഡ്; പരാതിയുമായി നാട്ടുകാര്‍

  • Kalpetta
14 Jun 2025

കരിങ്ങാരി: മഴക്കാലം ആരംഭിച്ചതോടെ ചളിക്കുളമായി മദ്‌റസആമുപ്പടി റോഡ്. കരിങ്ങാരി മഴുവന്നൂര്‍ വാര്‍ഡുകളിലൂടെ കടന്ന പോകുന്ന ഈ റോഡ് നിരവധി വീട്ടുകാരും, കര്‍ഷകരും, വിദ്യാര്‍ത്ഥികളും യാത്രക്കും കാര്‍ഷിക ആവശ്യങ്ങള്‍ക്കുമായി ആശ്രയിക്കുന്നതാണ്. പക്ഷേ വര്‍ഷകാലമാരംഭിക്കുന്നതോടെ  ഈ റോഡ് കാല്‍നടക്കു പോലും പറയാന്‍ പറ്റാത്ത വിധം ദയനീയ സ്ഥിതിയിലാകുകയാണ്.വിദ്യാര്‍ത്ഥികളും രോഗികളുമാണ് ഇത് മൂലം  ഏറ്റവും ദുരിതമനുഭവിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നടക്കാന്‍ പോലും പ്രയാസപ്പെടുന്ന രോഗികളെ ആശുപത്രിയിലും മറ്റുമെത്തിക്കാന്‍ തോളിലേറ്റി അരക്കിലോമീറ്ററിലധികം താണ്ടിയാലേ മെയിന്‍ റോട്ടില്‍ എത്താന്‍ കഴിയൂ. ഓരോ തദ്ദേശ തെരെഞ്ഞെടുപ്പുകളിലും വാഗ്ദാനങ്ങളുമായി വോട്ടു തേടിയെത്തുന്നവര്‍ പിന്നീട് ഈ വഴി തിരിഞ്ഞു നോക്കാറുമില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

കര്‍ഷകര്‍ക്ക് വിത്തും വളവും വിളകളും കടത്താന്‍ മുഖ്യ ആശ്രയമായ ഈ റോഡിലൂടെ വര്‍ഷാരംഭിത്തില്‍ ട്രാക്ടര്‍ വരുമെങ്കിലും അല്‍പ്പം കഴിഞ്ഞാല്‍ അതിന് പോലും സാധ്യമാവില്ല. ട്രാക്ടര്‍ നിരന്തരം വരുന്നത് കാല്‍നടയാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിക്കുകയും ചെയ്യും. അടുത്ത മഴക്കാലത്തിന് മുമ്പെങ്കിലും ഇത് നന്നായിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. അതിതായി ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍;സമഗ്ര അന്വേഷണത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
  • കള്ളാടി മണ്ണിടിച്ചില്‍; ഹിമാചല്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുന്നു
  • വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ വരുന്നു; ആര്‍.ജി.സി.ബി സംഘം സന്ദര്‍ശനം നടത്തി
  • വയനാട്ടില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന: 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി 'ഹൈഡ് ഔട്ട്' റെയ്ഡ് നടന്നു
  • വയനാട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു ;മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രികന് പരിക്ക്
  • വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം: മന്ത്രി കെ.എം ഷാജി
  • എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
  • മണ്ണിടിച്ചില്‍ പ്രഭവകേന്ദ്രം ഖനന മേഖലയ്ക്ക് പുറത്തെന്ന് കൊങ്കണ്‍ റെയില്‍വേ
  • ബൈക്ക് അപകടം: യുവാവ് മരിച്ചു;സഹയാത്രികന് ഗുരുതര പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show