OPEN NEWSER

Sunday 12. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പുല്‍പ്പള്ളിയില്‍ മാഹി മദ്യവുമായി ഒരാള്‍ പിടിയില്‍.

  • S.Batheri
11 Jun 2025

പുല്‍പ്പള്ളി: ചീയമ്പം 73 കവലയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍വില്‍പ്പനക്കായി കൊണ്ടുവന്ന 8 കുപ്പി (4 ലിറ്റര്‍) പുതുച്ചേരി ( മാഹി) നിര്‍മ്മിത മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി അമരക്കുനി  നിരവത്ത് വീട്ടില്‍ സുരേഷ് എന്‍.പി (54) എന്നയാളാണ് പിടിയിലായത്. ഇയാള്‍ ചീയമ്പം 73 കവലയില്‍ പലചരക്ക് കട നടത്തി വരികയാണ്. മാഹിയില്‍ നിന്നും കുറഞ്ഞ വിലക്ക് മദ്യം കൊണ്ടുവന്ന് 73 കവലയിലും മറ്റും വില്‍പ്പന നടത്തുന്നതായി എക്‌സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ സന്തോഷും പാര്‍ട്ടിയും, ഐ.ബി പാര്‍ട്ടിയും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതിക്ക് മെഡിക്കല്‍ പരിശോധനയില്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും പിന്നീട് പ്രതിയെ മാനന്തവാടി സബ് ജയിലിലേക്ക് റിമാന്റ് ചെയ്യുകയും ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ പ്രകാശന്‍ കെ. വി, സിഇഒ മാരായ അമല്‍ തോമസ്, നിഷാദ് വി.ബി,  ഡ്രൈവര്‍ വീരാന്‍ കോയ എന്നിവരാണ പരിശോധന സംഘത്തിലുണ്ടായിരുന്നത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുല്‍പ്പള്ളിയിലെ മോഷണങ്ങള്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
  • പാക്കം ചേകാടി മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം
  • വോട്ടിങ് രേഖകളുടെ പോസ്റ്റ് പോള്‍ സ്‌കൂട്ടിനി ചെയ്തു
  • ലോറിക്കും പിക്കപ്പിനും ഇടയില്‍പ്പെട്ട് വയോധികന്‍ മരിച്ചു
  • നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികള്‍
  • മൂന്ന് മണ്ഡലത്തിലും പിങ്ക് ബൂത്തും വനിതാ ബൂത്തും
  • വയനാട് ജില്ലയില്‍ 78.77 ശതമാനം പോളിങ് (7.30 പി.എം വരെ)
  • വയനാടന്‍ ജനതയെ വഞ്ചിച്ച കോണ്‍ഗ്രസിന് ജനങ്ങള്‍ മറുപടി നല്‍കും: ഇ ജെ ബാബു
  • യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • മുനീശ്വരംകുന്നിന് സമീപം സ്വകാര്യ തോട്ടത്തിന് തീ പിടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show