വയനാട് കണ്ണൂര്‍ ചുരം രഹിതപാത യാഥാര്‍ത്ഥ്യമാക്കണം: സി.പി.ഐ

മാനന്തവാടി: കണ്ണൂരിനേയും വയനാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അമ്പായത്തോട് പാല്‍ച്ചുരം ബോയ്‌സ് ടൗണ്‍ റോഡിലൂടെയുള്ള യാത്ര ക്ലേശകരമായി മാറുന്നത് പതിവായ സാഹചര്യത്തില്‍ കണ്ണൂര്‍ വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം രഹിത പാത യാഥാര്‍ത്ഥ്യമാക്കണമെന്ന് സിപിഐ മാനന്തവാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കൊട്ടിയൂര്‍ അമ്പായത്തോടില്‍ നിന്നു തുടങ്ങി വനത്തിലൂടെ തലപ്പുഴ നാല്‍പ്പത്തിനാലാം മൈലിലേക്കെത്തുന്ന റോഡാണിത്.
മഴക്കാലത്തു മാത്രമല്ല, ഏതു സമയത്തും അപകടമുണ്ടാകാന്‍ സാധ്യതയുള്ള പാല്‍ച്ചുരം റോഡാണ് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകാനായി വയനാട്ടുകാര്‍ കൂടുതലായും ആശ്രയിക്കുന്നത്. മാനന്തവാടിയില്‍ നിന്നും തവിഞ്ഞാല്‍ ബോയ്‌സ് ടൗണ്‍ വരെയും അമ്പായത്തോടില്‍ നിന്ന് മട്ടന്നൂര്‍ വരെയും ഗതാഗതയോഗ്യമായ റോഡാണുള്ളത്. അമ്പായത്തോടിനും ബോയ്‌സ് ടൗണിനുമിടയില്‍ റോഡിന് മിക്കവാറും സ്ഥലങ്ങളില്‍ വീതി കുറവാണെന്ന് മാത്രമല്ല ദുര്‍ഘടമായ അഞ്ച് ഹെയര്‍ പിന്‍ വളവുകളുള്ള പാതയാണിത്. റോഡിന്റെ ഒരു ഭാഗം വലിയ മലയും മറുഭാഗം അഗാധമായ കൊക്കയുമുള്ള പാതയില്‍ പലതവണ വാഹനങ്ങള്‍ മറിഞ്ഞ് അപകടമുണ്ടായിട്ടുണ്ട്. മതിയായ സുരക്ഷാവേലികള്‍ പോലും പല സ്ഥലത്തുമില്ലാത്തത് അപകടങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നുണ്ട്. കണ്ണൂരില്‍ നിന്നും ചെങ്കല്ല് ഉള്‍പ്പെടെ കയറ്റി എത്തുന്ന ഭാരവാഹങ്ങളും ഈ റോഡിലൂടെയാണ് കടന്നു പോകുന്നത്. പാല്‍ച്ചുരത്തിനും ചെകുത്താന്‍ തോടിനുമിടയില്‍ വാഹന യാത്രക്കാര്‍ താണ്ടുന്നത് അപകടപ്പാതയാണ്. കൊട്ടിയൂര്‍ തലപ്പുഴ 44ാം മൈല്‍ റോഡ് യാഥാര്‍ത്ഥ്യമായാല്‍ ഈ ബുദ്ധിമുട്ടുകള്‍ക്കെല്ലാം ശാശ്വത പരിഹാരമാകും. റോഡിന് വനം വകുപ്പില്‍ നിന്നുള്ള എതിര്‍പ്പ് ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപ്പെടണമെന്നും സിപിഐ ആവശ്യപ്പെട്ടു.
ചുരം രഹിത ബദല്‍ പാത യാഥാര്‍ത്ഥ്യമായാല്‍ 7.15 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ അമ്പായത്തോട് നിന്ന് തലപ്പുഴയില്‍ എത്തിച്ചേരാന്‍ കഴിയും. നിലവില്‍ പാല്‍ച്ചുരം ബോയ്‌സ് ടൗണ്‍ വഴി 12 കിലോമീറ്ററോളം സഞ്ചരിക്കുമ്പോഴാണ് തലപ്പുഴയില്‍ എത്തുക.
1.360 കിലോമീറ്റര്‍ വനഭൂമിയാണ് റോഡിന് തടസമായി നില്‍ക്കുന്നത്.
ചുരം രഹിത പാതയ്ക്കായി കൊട്ടിയൂര്‍ തവിഞ്ഞാല്‍ പഞ്ചായത്ത് അതിര്‍ത്തികളില്‍ നിന്നായി 1.360 കിലോമീറ്റര്‍ വനഭൂമി മാത്രമാണ് ഏറ്റെടുക്കേണ്ടി വരിക. ഇത് വിട്ടുകിട്ടാത്തതാണ് റോഡ് നിര്‍മ്മിക്കുന്നതിനുള്ള വലിയ പ്രതിസന്ധി ഇത് പരിഹാരിക്കുന്നതിന് കേന്ദ്ര കേരള സര്‍ക്കാര്‍ അടിയന്തരമായ നടപടി സ്വീകരിക്കണം. സമ്മേളനത്തില്‍ 15 അംഗ മണ്ഡലം കമ്മറ്റിയേയും സെക്രട്ടറിയായി ശോഭരാജനെതിരത്തെടുത്തു. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, സംസ്ഥാന എക്‌സ്‌ക്യൂട്ടിവ് അംഗം ടി വി ബാലന്‍, പി കെ. മൂര്‍ത്തി വി.കെ.ശശിധരന്‍ മഹിതമൂര്‍ത്തി, നിഖില്‍ പത്മനഭന്‍, ശോഭരാജന്‍, ശശി പയ്യാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ടമഷമ്യമി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍