അത്തന്‍ കുടുംബസംഗമം നടത്തി

നാലാംമൈല്‍: കുടുംബ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിലൂടെ മാത്രമേ ഇഹപരവിജയം സ്വായത്തമാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അഷ്‌റഫ് ഫൈസി പനമരം പറഞ്ഞു. നാലാം മൈല്‍ സിഎഎച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അത്തന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തില്‍ കുടുംബ ബന്ധത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ജംഷീര്‍ ബാഖവി പ്രഭാഷണം നടത്തി. ഇബ്രാഹിം വെട്ടന്‍ (കോഹിനൂര്‍ ) അധ്യക്ഷനായ സംഗമത്തില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് അഞ്ചാം മൈല്‍, ഉള്ളിശ്ശേരി നാലാം മൈല്‍ മഹല്ല് പ്രസിഡണ്ടുമാര്‍ സംസാരിച്ചു. അബ്ദുള്ള അമാനി സ്വാഗതവും ശിഹാബ് ഗസ്സാലി നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍