കുടിയിറക്ക് ഭീഷണി: കുടുംബങ്ങളെ സ്വതന്ത്ര കര്‍ഷക സംഘം നേതാക്കള്‍ സന്ദര്‍ശിച്ചു

പുല്‍പ്പള്ളി: കൈവശ ഭൂമിക്ക് പുതിയ ഉടമസ്ഥാവകാശം ഉന്നയിച്ച് വക്കീല്‍ നോട്ടീസ് ലഭിച്ച കര്‍ഷക കുടുംബങ്ങളെ സ്വതന്ത്ര കര്‍ഷക സംഘം വയനാട് ജില്ലാ പ്രസിഡന്റ് വി.അസൈനാര്‍ ഹാജി, ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുല്‍ അസീസ് എന്നിവര്‍ സന്ദര്‍ശിച്ചു. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 170 കര്‍ഷക കുടുംബങ്ങള്‍ വക്കീല്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ആശങ്കയിലും ഉല്‍ക്കണ്ഠയിലുമാണ്. കുടിയിറക്ക് ഭീഷണി നേരിടുന്ന ഈ കുടുംബങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ഭാരവാഹികള്‍ മുഖ്യമന്ത്രിയോടും റവന്യു മന്ത്രിയോടും ആവശ്യപ്പെട്ടു.
തലമുറകളായി കൈവശം വെച്ചു വരുന്നതും സംസ്ഥാന സര്‍ക്കാറില്‍ നിന്ന് പട്ടയം ലഭിച്ച് ഉപയോഗിച്ചു വരുന്നതുമായ ഭൂമിക്കാണ് കര്‍ണാടക സ്വദേശിനി ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചു കുടിയിറക്കിനൊരുങ്ങുന്നത്. പെരിക്കല്ലൂര്‍, മുപ്പത്തിമൂന്ന് കവല, എണ്‍പത് കവല എന്നീ പ്രദേശങ്ങളിലെ ഭൂമി കൈവശക്കാര്‍ക്കാണ് ഭൂമി ഒഴിഞ്ഞു കൊടുക്കുകയോ, അല്ലെങ്കില്‍ ഭൂമി വില നല്‍കുകയോ വേണമെന്നാവശ്യപ്പെട്ട് വക്കില്‍ നോട്ടീസ് ലഭിച്ചത്. നോട്ടീസ് ലഭിച്ച കര്‍ഷകരുടെ ഉല്‍ക്കണ്ഠയും ആശങ്കയും അകറ്റാനും സര്‍ക്കാര്‍


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍