ആദിവാസി യുവാവിന്റെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കും: കടക്കെണി വിമോചന മുന്നണി

കല്‍പ്പറ്റ: അമ്പലവയലില്‍ ആദിവാസി യുവാവിന്റെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള കാനറ ബാങ്കിന്റെ നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കടക്കെണി വിമോചന മുന്നണി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അമ്പലവയലിലെ ആദിവാസി വിഭാഗത്തില്‍പ്പെടുന്ന അധ്യാപകനായ സുരേഷ് ബാബുവിന്റെ 11 സെന്റ് സ്ഥലവും വീടുമാണ് ബാങ്ക് വായ്പ്പയുമായി ബന്ധപ്പെട്ട് ജപ്തിക്കായി ബത്തേരി കാനറാ ബാങ്ക് നോട്ടീസ് നല്‍കിയത്. 2017 ല്‍ വായ്പ്പയെടുത്ത 20 ലക്ഷം രൂപ കോവിഡ് കാലഘട്ടത്തില്‍ അടവ് മുടങ്ങിയപ്പോള്‍,മുഖ്യമന്ത്രി പ്രഖ്യാപിച്ച മൊറൊട്ടോറിയത്തില്‍ പരിഗണിക്കാതെ ഭീമമായ തുക പിഴയടക്കാന്‍ പറഞ്ഞ സാഹചര്യത്തിലാണ് അടവ് മുടങ്ങിയത്. 9 ലക്ഷം രൂപ കോവിഡിന് മുമ്പ് വരെ സുരേഷ് അടച്ചിരുന്നൂവെന്നും നിലവില്‍ 40 ലക്ഷം രൂപയാണ് ബാങ്ക് പിഴപലിശയായി ആവശ്യപ്പെടുന്നതും ഈ വിഷയത്തില്‍ ബത്തേരി കാനറാ ബാങ്കിലേക്ക് കടക്കെണി വിമോചന മുന്നണിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍