OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വെള്ളരിമല വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.

  • Kalpetta
10 Jun 2025

മേപ്പാടി: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ പൊട്ടലില്‍ കേടുപാടു സംഭവിച്ച വെള്ളരിമല വില്ലേജ് ഓഫീസ് മേപ്പാടി പോളിടെക്‌നിക് കോളെജിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജൂലൈ 30 ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ചെളിയും വെള്ളവും കയറി നാശം സംഭവിച്ച വെള്ളരിമല വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രയാസകരമായാണ് നടന്നത്. മേപ്പാടി ഗ്രാമപഞ്ചായത്തിന് കീഴിലെ അഗതി മന്ദിരത്തിലാണ് നിലവില്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചത്. പൊതുജനങ്ങള്‍ നിരന്തരം എത്താറുള്ള ഓഫീസിന് അസൗകര്യം നേരിട്ടതിനാലാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മറ്റൊരു സ്ഥലം കണ്ടെത്തിയത്.
മേപ്പാടി ഗവ പോളിടെക്‌നിക്ക് കോളെജിലെ ഉപയോഗിക്കാതെ ഇരുന്ന പഴയ കെട്ടിടം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് പോളിടെക്‌നിക്ക് അധികൃതരെ അറിയിച്ച് ദുരന്ത നിവാരണ നിയമ പ്രകാരം വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനത്തിന് കെട്ടിടം ഏറ്റെടുത്ത് സജ്ജീകരിക്കുകയായിരുന്നു. ഓഫീസ് പ്രവര്‍ത്തന അനുയോജ്യമാക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സഹായത്തോടെ കെട്ടിടത്തിന്റെ ചുറ്റുപാടുകള്‍ വൃത്തിയാക്കിയത്. 

 കെട്ടിടത്തിന്റെ പുറകുവശത്ത് മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ കല്‍പ്പറ്റ ഗവ ഐ.ടി. ഐയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയായ നൈപുണി കര്‍മ്മ സേനയുടെ സഹായവും കെട്ടിടം യോജിച്ച രീതിയില്‍ മാറ്റിയെടുക്കുവാന്‍ സാധിച്ചു. പോളിടെക്‌നിക്ക് കോളെജില്‍ ആരംഭിച്ച 
വെള്ളരിമല വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ വൃക്ഷ തൈ നട്ടു ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, വാര്‍ഡ് അംഗം കെ.സുകുമാരന്‍, വൈത്തിരി തഹസില്‍ദാര്‍ കുമാരി വി ബിന്ദു, വെള്ളരിമല വില്ലേജ് ഓഫീസര്‍ എം. അജീഷ് പോളിടെക്‌നിക്ക് പ്രിന്‍സിപ്പാള്‍ കരുണാകരന്‍, ഐടിഐ ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ജീവന്‍ ജോണ്‍സ് എന്നിവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show