പ്ലാസ്റ്റിക് മലിനീകരണം; ആരോഗ്യവകുപ്പ് സെമിനാര്‍ നടത്തി

ചെന്നലോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മലിനീകരണ പ്രതിരോധം എന്ന വിഷയത്തില്‍ വയനാട് ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. തരിയോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് നടന്ന സെമിനാര്‍ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സൂന നവീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ മോഹന്‍ദാസ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ ദിനേഷ് പി, എന്‍ സി ഡി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ ദീപ കെ ആര്‍, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ സുഷമ, ജില്ലാ മീഡിയ & എജുക്കേഷന്‍ ഓഫീസര്‍ വിന്‍സന്റ് സിറിള്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ ദിവ്യകല സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശോകന്‍ നന്ദിയും പറഞ്ഞു. തരിയോട് ഹെല്‍ത്ത് ബ്ലോക്കില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തര്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍