OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മികച്ച ചെയര്‍മാന്‍: കേരളപഞ്ചായത്ത് സ്മൃതിരേഖ ഗോള്‍ഡ്‌മെഡല്‍ ജുനൈദ് കൈപ്പാണിക്ക്

  • Keralam
08 Jun 2025

തിരുവനന്തപുരം: കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുള്ള  കേരള പഞ്ചായത്ത് വാര്‍ത്താ ചാനല്‍ സ്മൃതിരേഖ പുരസ്‌കാരവും ഗോള്‍ഡ് മെഡലും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിക്ക്.
കേരള പഞ്ചായത്ത് വാര്‍ത്താ ചാനല്‍ പുരസ്‌കാരോത്സവത്തില്‍ അവാര്‍ഡ് വിതരണം ചെയ്യും. സ്വര്‍ണ്ണപതക്കവും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.ജുനൈദ് കൈപ്പാണിയുടെ  നേതൃത്വത്തില്‍ നടപ്പിലാക്കിയ നൂതനവും ഭാവനാപൂര്‍ണ്ണവും മാത്യകാപരവുമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിനായി തെരെഞ്ഞെടുത്തത്.

സംസ്ഥാനത്തെ 941 പഞ്ചായത്തുകളുടെയും 152 ബ്ലോക്ക് പഞ്ചായത്തുകളുടെയും 14 ജില്ലാ പഞ്ചായത്തുകളുടെയും,നഗരസഭ,കോര്‍പ്പറേഷന്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍, അറിയിപ്പുകള്‍,  ഡോക്യുമെന്റേഷന്‍ തുടങ്ങി  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന കേരള പഞ്ചായത്ത് വാര്‍ത്ത ചാനല്‍ ഒരോ മേഖലയിലെയും മികച്ച ജനപ്രതിനിധികളെ കണ്ടെത്തി അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ വിപുലമായ പരിപാടികളോടെ നല്‍കുന്ന പുരസ്‌കാരമാണ് സ്മൃതിരേഖ ഗോള്‍ഡന്‍ അവാര്‍ഡ്.








സാമൂഹികസാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഒട്ടേറെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ ജനപ്രതിനിധിയാണ്.
മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള ഗ്ലോബല്‍ പീസ് കണ്‍സോര്‍ഷ്യം
അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരം , 
ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള 
ബാബ സാഹിബ് അംബേദ്കര്‍ പുരസ്‌കാരം,
മാതൃകാ പൊതുപ്രവര്‍ത്തകനുള്ള 
സംസ്ഥാന കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം,ഏറ്റവും കൂടുതല്‍ പൊതുപരിപാടികളില്‍ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലുള്ള ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്,മികച്ച ജില്ലപഞ്ചായത്ത് അംഗ ത്തിനുള്ള ദേശീയ വികസന ഏജന്‍സി സെന്‍ട്രല്‍ ഭാരത് സേവക് പുരസ്‌കാരം,മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള കൗമുദി ജനരത്‌ന അവാര്‍ഡ്, കാര്‍ഷികാവബോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൗരവമായ ഇടപെടല്‍ നടത്തിയ മാതൃകാ ജനപ്രതിനിധിക്കുള്ള ഡല്‍ഹി കൃഷിജാഗരണ്‍ പുരസ്‌കാരം,
ശ്രീനാരായണ സാഹിത്യ പരിഷത്ത് അവാര്‍ഡ്
തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് ജുനൈദ് കൈപ്പാണി അര്‍ഹനായിട്ടുണ്ട്.

നിരവധി സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവ കാരുണ്യ സംഘടനകളുടെ ജില്ലാസംസ്ഥാനദേശീയ ചുമതലകളും വഹിക്കുന്നുണ്ട്.

വയനാട് ജില്ലയിലെ വെള്ളമുണ്ടയില്‍ ജനനം. പിതാവ് മമ്മൂട്ടി കൈപ്പാണി. മാതാവ് സുബൈദ. ഭാര്യ ജെസ്‌ന ജുനൈദ്. മക്കള്‍ ആദില്‍ ജിഹാന്‍, ജെസ ഫാത്തിമ, ഐസ ഹിന്ദ്. വെള്ളമുണ്ട എ യു പി എസ്, വെള്ളമുണ്ട ജി എം എച്ച് എസ്, കല്ലോടി സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി എന്നി വിടങ്ങളില്‍ സ്‌കൂള്‍ പഠനം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദം, അണ്ണാമല യൂണിവേഴ്‌സി റ്റിയില്‍ നിന്നും എം കോം ബിരുദം, കേരള യൂണിവേഴ്‌സിറ്റി യില്‍ നിന്നും കൊമേഴ്‌സില്‍ ബി എഡ്, കൗണ്‍സലിംഗിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം. 

വിവിധ വിഷയങ്ങള്‍ പ്രമേയമാക്കി ഏഴ് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെ ന്ന് തൃണമൂല തല ത്തില്‍ നടത്തിയ മൗലികവും സമഗ്രവുമായ പഠനത്തിന്റ
നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന ജുനൈദ് കൈപ്പാണി യുടെ 'വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും' എന്ന ഗ്രന്ഥം വൈജ്ഞാനിക മേഖലയില്‍ ശ്രദ്ധേയ സംഭാവന നല്‍കിയ ഒന്നാണ്.
പ്രസംഗകല 501 തത്ത്വങ്ങള്‍,രാപ്പാര്‍ത്ത നഗരങ്ങള്‍,വ്യക്തിത്വ വികാസം തുടങ്ങി ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ജുനൈദ് കൈപ്പാണി.

കേരളത്തിനകത്തും പുറത്തുമായി പ്രസംഗകലയില്‍ തല്‍പരരായ ആളുകള്‍ക്ക് പ്രസംഗ പരിശീലനം നല്‍കുന്ന 2014 ല്‍ സ്ഥാപിതമായ ലെറ്റ്‌സ് സ്‌ക്കൂള്‍ ഓഫ് പബ്ലിക് സ്പീക്കിങ് സംവിധാനത്തിന്റെ ഫൗണ്ടറും ചെയര്‍മാനുമാണ്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show