OPEN NEWSER

Sunday 22. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബിവറേജിലെ മോഷണത്തിന്റെ പശ്ചാത്തലത്തില്‍ മദ്യകുപ്പികളില്‍ തിരിമറി; 2 ബിവറേജ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

  • Mananthavadi
07 Jun 2025

തൊണ്ടര്‍നാട്: തൊണ്ടര്‍നാട് ബീവറേജില്‍ മോഷ്ടാക്കള്‍ കയറി മദ്യം മോഷ്ടിച്ചതിന്റെ മറവില്‍ കൂടുതല്‍ മദ്യക്കുപ്പികള്‍ കളവ് പോയതായി കാണിച്ച് പോലീസില്‍ പരാതി നല്‍കുകയും ബിവറേജില്‍ തിരിമറി നടത്തുകയും ചെയ്ത രണ്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ഷോപ്പ് ഇന്‍ ചാര്‍ജ് ഹരീഷ് കുമാര്‍ എം.പി, ഓഡിറ്റ് മാനേജര്‍ ബിജു കെ.റ്റി എന്നിവരെയാണ് ബിവറേജ് എം.ഡി ഹര്‍ഷിത അട്ടലൂരി സസ്‌പെന്‍ഡ് ചെയ്തത്. ജനുവരി 9നായിരുന്നു ബിവറേജില്‍ മോഷണം നടന്നത്.92,000 ത്തോളം  രൂപയുടെ മദ്യം മോഷണം പോയെന്നാണ് ഹരീഷ് അന്നേ ദിവസം പോലീസില്‍  പരാതി നല്‍കിയിരുന്നെങ്കിലും പ്രതികളെ പിടി കൂടിയപ്പോള്‍ തന്നെ നാലു കുപ്പി മദ്യം മാത്രമാണ് മോഷണം പോയിരുന്നതെന്ന്  പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.  ബാക്കി മദ്യം ജീവനക്കാരിലാരോ പൂഴ്ത്തിയതായി സൂചനയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബെവ് കോ റീജിയണല്‍ മാനേജര്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി ഇരുവരേയും സസ്‌പെന്റ് ചെയ്തത്. 

മോഷ്ടാവ് പിടിക്കപ്പെടില്ലെന്ന വിശ്വാസത്തില്‍ മദ്യക്കുപ്പികളുടെ എണ്ണം മനപൂര്‍വ്വം കുറച്ച്  കാണിച്ച് ആയത് മോഷ്ടിക്കപ്പെട്ടതായി വരുത്തിയാണ് ഹരീഷ് തട്ടിപ്പിന് ശ്രമിച്ചത്. മോഷ്ടാവ് പിടിക്കപ്പെട്ടപ്പോള്‍ ഹരീഷ് തന്ത്രപൂര്‍വ്വം കുപ്പികള്‍ തിരികെ വെക്കുകയും, ചിലത് വില്‍പ്പന നടത്തിയതായി കാണിച്ച് സ്വന്തം അക്കൗണ്ട് വഴി പണം അടക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഓഡിറ്റ് മാനേജരായ ബിജുനടത്തിയ പരിശോധനയില്‍ രേഖകളില്‍ ക്രമക്കേട് നടത്തുകയും, കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുകയും ചെയ്തതായും കണ്ടെത്തിയതിനാലാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   07-Jun-2025

l4ts7m


LATEST NEWS

  • ഉന്നത വിദ്യാഭ്യാസം : റൂസ ഗവ.മോഡല്‍ ഡിഗ്രി കോളെജില്‍ അഞ്ച് വിഷയങ്ങള്‍ക്ക് അംഗീകാരം
  • പോക്‌സോ കേസിലെ പ്രതിക്ക് 14 വര്‍ഷം തടവും 30000 രൂപ പിഴയും
  • പോക്‌സോ കേസിലെ പ്രതിക്ക് 14 വര്‍ഷം തടവും 30000 രൂപ പിഴയും
  • ധനസഹായം ലഭിച്ചവര്‍ ദുരന്ത പ്രദേശത്തെ സ്വന്തം വീടുകളില്‍ താമസിക്കാന്‍ പാടില്ല
  • വയനാട് തുരങ്ക പാത ഉപേക്ഷിച്ച് ആശുപത്രികള്‍ പണിയണം: പോരാട്ടം
  • കാവ് ക്ലിക്ക്‌സ്: ക്യാഷ് പ്രൈസുകള്‍ വിതരണം ചെയ്തു
  • വയനാട് പുനരധിവാസ ടൗണ്‍ഷിപ്പ്: വീട് തെരഞ്ഞെടുക്കാത്ത 104 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു; ആകെ വിതരണം ചെയ്തത് 16. 05 കോടി
  • ഗോത്രമേഖലയിലെ വനിതകളുടെ ശാക്തീകരണം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഒ. ആര്‍ കേളു; എസ്‌സിഎസ് ടി കോര്‍പ്പറേഷന്‍ സബ് ഓഫീസ് മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്തു
  • കൂടെയുണ്ട് കരുത്തേകാന്‍ പദ്ധതി; വയനാട് ജില്ലാ തല ഉദ്ഘാടനം മന്ത്രി ഒ.ആര്‍. കേളു നിര്‍വ്വഹിച്ചു
  • വിദ്യാര്‍ത്ഥികള്‍ വായനശീലം വളര്‍ത്തിയെടുക്കണം: വയനാട് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show