കള്ളനോട്ട് കൈവശം വെച്ച കേസ്: 15 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികളെ വെറുതെ വിട്ടു.

കോഴിക്കോട്:വനം വകുപ്പ് ഓപ്പറേഷനിടെകള്ളനോട്ട് കൈവശം വെച്ചെന്നാരോപിച്ച് പിടികൂടി പോലീസിന് കൈമാറുകയും, കസബ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്ത കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.വയനാട്, കോഴിക്കോട് സ്വദേശികളായ അഹമ്മദ് കുട്ടി, ക്രിസ്റ്റി ജോസഫ്, വില്‍സണ്‍, ദിനേശന്‍, രജീഷ്, സജീഷ്, രനീഷ് എന്നവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് നാലാം കോടതി ജഡ്ജി പി പ്രദീപ് വെറുതെ വിട്ടത്. 2010 ജനുവരി പത്തിന് കല്‍പ്പറ്റ ഫോറസ്റ്റ് ഫ്‌ളയിങ് റെയിഞ്ച് ഓഫീസര്‍ വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ടീം മറ്റൊരു പരിശോധനക്കിടെ കോഴിക്കോട് പാതാര്‍ എന്ന സ്ഥലത്തുവെച്ച് ഈ കേസിലെ ഒന്നാം പ്രതിയായ കോഴിക്കോട് എണ്ണപ്പാടം ഇ.വി അഹമ്മദ്കുട്ടിയെ 500 രൂപയുടെ 16 നോട്ടുകെട്ടുകളുമായി കസ്റ്റഡിയെടു ത്തത്. നോട്ടുകള്‍ എണ്ണി നോക്കിയതില്‍ 500 രൂപയുടെ 1572 വ്യാജ കുറന്‍സികള്‍ ഉള്ളതായി കാണുകയായിരുന്നു. 4 ലക്ഷം രൂപയുടെ ഒറിജിനല്‍ കറന്‍സി നല്‍കുമ്പോള്‍ 8 ലക്ഷം രൂപയുടെ വ്യാജ കറന്‍സികള്‍ നല്‍കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിന്റെ ഭാഗമായിട്ടായിരുന്നു ഈ നോട്ട് ഇടപാടുകള്‍ക്കായി അഹമ്മദ് കുട്ടിയടക്കമുള്ള സംഘം വന്നിരുന്നതെന്നാണ് കേസ്.ഒന്നാം പ്രതിയ്ക്ക് വേണ്ടി മാനന്തവാടിയിലെ അഡ്വ. ജോര്‍ജ് പി.ജെ ഹാജരായി. മറ്റ് പ്രതികള്‍ക്ക് വേണ്ടി അഡ്വക്കേറ്റ്മാരായ മനോജ് കുമാര്‍,സുനീഷ്, സജി, ഷാജിത്ത് എന്നിവര്‍ ഹാജരായി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
isg5wz