വീണ്ടും തെരുവുനായയുടെആക്രമണം; ഇന്നും ഒരാള്‍ക്ക് കടിയേറ്റു

മാനന്തവാടി: കഴിഞ്ഞ ഒരു വര്‍ഷമായി മാനന്തവാടി കോഴിക്കോട് റോഡില്‍ എല്‍ എഫ് സ്‌കൂളിന് എതിര്‍വശത്തായി തുടരുന്ന തെരുവ് നായയുടെ ആക്രമണം തുടരുന്നു. ഇന്നും ഒരു വയോധികനെ അതേ തെരുവ് നായ ആക്രമിച്ചു. താഴയങ്ങാടി സ്വദേശി അബ്രഹാമിനാണ്(84) പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തെരുവുനായ ദിവസേന ആളുകളെ ആക്രമിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വിഭാഗം കണ്ടിജന്റ് ജീവനക്കാര്‍ക്ക് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പിക്കാന്‍ ചുമതല നല്‍കിയതായി നഗരസഭ അധികൃതര്‍ വ്യക്തമാക്കി.ശല്യം പരിഹരിക്കുന്നത് വരെ 24 മണിക്കൂറും എല്‍എഫ് ജംഗ്ഷനില്‍ കാവല്‍ ഏര്‍പ്പെടുത്തും. വീണ്ടും ആക്രമണ മുണ്ടായാല്‍ ആവശ്യമായനടപടി സ്വീകരിക്കുമെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍