ജനവാസ മേഖലയിലിറങ്ങിയ കാട്ടാന അവശനെന്ന് വനം വകുപ്പ്

തലപ്പുഴ: ചിറക്കരയിലെ ജനവാസ മേഖലയില്‍ എത്തുന്ന കാട്ടാനക്ക് പ്രായത്തിന്റെതായ അവശതകളുണ്ടെന്നും, തീറ്റ കുറവാണെന്നും വനംവകുപ്പ്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഈ ആന വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഒരാഴ്ചക്കിടയില്‍ മൂന്ന് തവണയാണ് ചിറക്കരയിലെ ജനവാസ മേഖലയിലും, കൃഷിയിടങ്ങളിലും കാട്ടാനയെത്തിയത്. മൂന്ന് തവണയും വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് കാട്ടാനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. കാട്ടാനക്ക് മുഖത്തും മറ്റും പരിക്കുകളുണ്ടെന്ന് നാട്ടുകാര്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കാട്ടാനക്ക് പ്രായത്തിന്റേതായ അവശതകളുണ്ടെന്നും, മാര്‍ച്ച് മുതല്‍ക്കേ കാട്ടാന വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളിലൊക്കെ ഇതേ കാട്ടാന ചിറക്കരയിലെ ജനവാസ മേഖലയില്‍ എത്താറുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍