സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; ഒന്നാം ക്ലാസില്‍ എത്തുന്നത് മൂന്ന് ലക്ഷത്തോളം കുരുന്നുകള്‍

തിരുവനന്തപുരം: വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9:30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. ജില്ലാതല പ്രവേശനോത്സവത്തിനായി പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇത്തവണ ഒന്നാം ക്ലാസില്‍ പ്രവേശനം നേടുമെന്നാണ് കരുതുന്നത്.മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെ തന്നെ തന്നെ സ്‌കൂളുകളുടെ ഫിറ്റ്‌നസ്, വാഹനങ്ങളുടെ ഫിറ്റ്‌നസ് എന്നിവയെല്ലാം സ്‌കൂളുകള്‍ പൂര്‍ത്തീകരിച്ചിരുന്നു. പ്ലസ് വണ്‍ പരീക്ഷ ഫലവും ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്നുമണിക്ക് ശേഷം വിവിധ വെബ്‌സൈറ്റില്‍ നിന്ന് റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാം. പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമ്പോള്‍ വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രവൃത്തിസമയം വര്‍ധിപ്പിക്കുക, സിലബസിന് പുറമേയുള്ള വിഷയങ്ങള്‍ പഠിപ്പിക്കുക, സ്‌കൂളുകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കുക തുടങ്ങി നിരവധി മാറ്റങ്ങളോടെയായിരിക്കും തുടക്കം. ഇന്ന് സ്‌കൂള്‍ തുറക്കുമ്പോള്‍ പ്രവര്‍ത്തിസമയവും കൂടും. അരമണിക്കൂര്‍ വര്‍ധിച്ച് രാവിലെ 9:45 മുതല്‍ വൈകിട്ട് 4:15 വരെയാണ് പ്രവര്‍ത്തി സമയം. 44 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെയാണ് ഇത്തവണ പുതുതായി സ്‌കൂളുകളിലേക്ക് പ്രതീക്ഷിക്കുന്നത്. പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് സാമൂഹിക വിഷയങ്ങളും വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകളുമായിരിക്കും വിദ്യാര്‍ഥികള്‍ക്ക് ആദ്യം നല്‍കുക.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
f02tqd