എം.ഡി.എം.എയും കഞ്ചാവു നിറച്ച സിഗരറ്റുമായി യുവാക്കള്‍ പിടിയില്‍

കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവു നിറച്ച സിഗരറ്റുമായി യുവാക്കള്‍ പിടിയില്‍. പിണങ്ങോട്, കനിയില്‍പടിയില്‍ വെച്ചാണ് നാല് യുവാക്കളെ കല്‍പ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തത്. 0.23 ഗ്രാം എം.ഡി.എം.എയുമായി പിണങ്ങോട്, പള്ളിമാലിന്‍ വീട്ടില്‍, മുഹമ്മദ് സഫ്വാന്‍ (30), കഞ്ചാവ് നിറച്ച സിഗരറ്റുമായി വെങ്ങപ്പള്ളി പനന്തറ വീട്ടില്‍, അബ്ദുല്‍ സമദ് (29), പിണങ്ങോട്, പള്ളിയാല്‍ വീട്ടില്‍, അജ്മല്‍ നിസാം (30), പിണങ്ങോട്, പീച്ചന്‍വീടന്‍ വീട്ടില്‍ പി.വി. റിജു മിലാന്‍ (30) എന്നിവരെയാണ് പിടികൂടിയത്. 22.05.2025 രാത്രിയോടെയായിരുന്നു ഇവരെ പിടികൂടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍