മികവോടെ മാനന്തവാടി ഗവ.കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം

മാനന്തവാടി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷാ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ മാനന്തവാടി ഗവണ്‍മെന്റ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന് മികച്ച നേട്ടം. ബി.എ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ് പരീക്ഷയില്‍ 76.92% വിജയത്തോടെ യൂണിവേഴ്‌സിറ്റിയില്‍ മികച്ച പരീക്ഷാഫലം വകുപ്പ് സ്വന്തമാക്കി. 85.50% മാര്‍ക്കോടെ അനഘ.പി.കെ യും 84.48% മാര്‍ക്കോടെ ജിസ്‌രിയ ജാസ്മിനും യൂണിവേഴ്‌സിറ്റി തലത്തില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കാസര്‍ഗോഡ് സെന്റ് പയസ് ടെന്‍ത്ത് കോളേജിലെ റിയ വിനോ ഒന്നാം സ്ഥാനം നേടി. റാഷിദ.വി, ഫര്‍ഹാന.കെ, അര്‍ഷിദ, ജസ്‌ന, റിനൂഷ സിരിന്‍ എന്നിവര്‍ ഉയര്‍ന്ന മാര്‍ക്കോടെ എ ഗ്രേഡ് സ്വന്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍