OPEN NEWSER

Sunday 20. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അതിവേഗം അതിജീവനം ;മാതൃകാ വീടിന്റെ വാര്‍പ്പ് പൂര്‍ത്തീകരിച്ചു

  • Kalpetta
17 May 2025

കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ തയ്യാറാവുന്ന ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന മാതൃകാ വീടിന്റെ വാര്‍പ്പ് പൂര്‍ത്തിയായി. മുണ്ടക്കൈ  ചൂരല്‍മല ദുരന്ത അതിജീവിതവര്‍ക്കായി കല്‍പ്പറ്റയിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തിയ 64 ഹെക്ടര്‍ ഭൂമിയില്‍ തയ്യാറാകുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.  അഞ്ച് സോണുകളായി തിരിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. നിലവില്‍ സോണ്‍ ഒന്നിലെ പ്രവര്‍ത്തനങ്ങളാണ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. സോണ്‍ ഒന്നില്‍ 99 വീടുകളാണ് ആദ്യഘട്ടത്തില്‍ തയ്യാറാവുന്നത്. ഇതില്‍ ഏഴ് സെന്റ് വീതമുള്ള 60 പ്ലോട്ടുകളായി തിരിക്കുകയും 27 വീടുകള്‍ക്കായി ഫൗണ്ടേഷന്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. തൊഴിലാളികള്‍, സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ 150 ഓളം  പേരാണ് എല്‍സ്റ്റണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. എസ്‌കലേറ്റര്‍, ഹിറ്റാച്ചി, മണ്ണ്മാന്തി യന്ത്രങ്ങളുള്‍പ്പെടെ 12 ഓളം ഉപകരണങ്ങള്‍ എത്തിച്ചാണ് പ്രവൃത്തി നടത്തുന്നത്. മാതൃകാ വീടിന്റെ വാര്‍പ്പിനെത്തിയവര്‍ക്ക് മധുരവും വിതരണം ചെയ്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബത്തേരി സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം:പ്രതിയായ പോലീസുകാരന്‍ പിടിയില്‍
  • കോഴിക്കോട്-ബത്തേരി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകള്‍ തേടും: മന്ത്രി ടി. സിദ്ദിഖ്
  • വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ
  • കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി സിദ്ദിഖ്
  • കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം: നിയമപരമായ പരിഹാരത്തിന് റിട്ട. ജഡ്ജിയെ നിയോഗിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
  • കൃഷിനാശം സംഭവിച്ചശേഷം പണം ചെലവഴിക്കുന്നതിന് പകരം കാലാവസ്ഥാ ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം: മന്ത്രി ടി. സിദ്ദിഖ്
  • വനം വകുപ്പില്‍ ജില്ലാതല കമാന്‍ഡ് സെന്റര്‍ സജ്ജമാക്കും: മന്ത്രി ഷിബു ബേബി ജോണ്‍;വന്യമൃഗ ആക്രമണ ഇരകള്‍ക്കുള്ള പെന്‍ഷന്‍ പരിഗണനയില്‍
  • അന്താരാഷ്ട്ര കാപ്പി ദിനാചരണം; സംസ്ഥാനതല ആഘോഷം കല്‍പ്പറ്റയില്‍; സ്വാഗതസംഘം രൂപീകരിച്ചു
  • വയനാട്ടില്‍ സെപ്റ്റംബര്‍ ചൂട് കൂടുന്നു; 30°C കടന്ന് തുടര്‍ച്ചയായ ഏഴ് ദിവസം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show