OPEN NEWSER

Wednesday 18. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്‌കൂള്‍ ബസും െ്രെഡവറും ഫിറ്റാണോ: പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്

  • Kalpetta
16 May 2025

കല്‍പ്പറ്റ: സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി സ്‌കൂള്‍ ബസുകളും െ്രെഡവര്‍മാരും ഫിറ്റാണോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ബസും െ്രെഡവറും ഫിറ്റാണെങ്കില്‍ ജൂണ്‍ രണ്ടിന് വാഹനം നിരത്തിലിറക്കാമെന്ന് അധികൃതര്‍. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് സ്‌കൂള്‍ ബസുകളുടെ പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ജില്ലയിലെ സ്‌കൂള്‍ ബസ് െ്രെഡവര്‍മാരുടെയും ബസുകളുടെയും പരിശോധന മെയ്28 മുതല്‍ 30 വരെ നടക്കും. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ മെയ് 28 ന് സ്‌കൂള്‍  ബസ് െ്രെഡവര്‍മാര്‍ക്ക് പ്രത്യേക പരിശീലന ക്ലാസ് നല്‍കും. ഡ്രൈവര്‍മാര്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം.  ലഹരി ഉപയോഗം, റോഡ് സേഫ്റ്റി, കുട്ടികളുടെ സുരക്ഷ, സമൂഹ മാധ്യമങ്ങളുടെ ഇടപെടല്‍, സ്‌കൂള്‍ ബസില്‍ ആയമാരുടെ ആവശ്യം തുടങ്ങീയ വിഷയങ്ങള്‍ ക്ലാസെടുക്കും. അശ്രദ്ധമായി സ്‌കൂള്‍വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വാഹനത്തില്‍ ഒട്ടിച്ച ഡെയ്ഞ്ചറസ് െ്രെഡവിങ് സ്റ്റിക്കര്‍ ഉപയോഗിച്ച് പരാതി നല്‍കാമെന്നും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതി നല്‍കാന്‍ എക്‌സൈസ് വകുപ്പിന്റെ നമ്പര്‍ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.


സ്‌കൂള്‍ ബസുകള്‍ക്ക് മണിക്കൂറില്‍ 50 കിലോ മീറ്ററാണ് വേഗ പരിധി. ബസില്‍ 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു സീറ്റില്‍ രണ്ട് പേര്‍ക്ക് വീതം ഇരിക്കാം. 12 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഒരാള്‍ക്ക് ഒരു സീറ്റ് എന്ന നിലയിലാണ് സീറ്റിങ് ക്രമീകരിക്കുന്നത്. സ്‌കൂള്‍ വാഹനത്തില്‍ വിദ്യാര്‍ത്ഥികളെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ലെന്നും അത്തരത്തില്‍ യാത്ര ചെയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഹെവി സ്‌കൂള്‍ വാഹനങ്ങള്‍ നിയമ വിരുദ്ധമായി ഓടിച്ചാല്‍ 7500 രൂപയും ഓട്ടോറിക്ഷയില്‍ പരിധക്ക് പുറമെ കുട്ടികളെ കയറ്റിയാല്‍ 3000 രൂപ പിഴയും പെര്‍മിറ്റും റദ്ദാക്കും. െ്രെപവറ്റ് (നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് ) വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടു പോയാല്‍ വാഹന ഉടമയുടെ ആര്‍.സി, വാഹനം ഓടിക്കുന്ന വ്യക്തിയുടെ ലൈസന്‍സ് എന്നിവ റദ്ദാക്കും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുള്ളി മാനിനെ കുരുക്ക് വെച്ച് പിടിച്ചു ഇറച്ചിയാക്കി വില്‍ക്കാന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍
  • കേളോംകടവ് പാലം പ്രവര്‍ത്തനോദ്ഘാടനം നാളെ
  • പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ സ്ത്രീയടക്കം രണ്ടു പേര്‍ പിടിയില്‍
  • കൗമാരക്കാരെ മര്‍ദ്ദിച്ച് പണം കവര്‍ന്ന കേസ്; ഒരാള്‍ കൂടി പിടിയില്‍; ഡിങ്കന്‍ എന്ന അജിത്തിനെ പിടികൂടിയത് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്ന്
  • കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
  • വയനാട് മെഡിക്കല്‍ കോളേജ്: ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിപ്പ്
  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show