വൈദ്യുതി കണക്ഷന് 10,000 രൂപ കൈക്കൂലി; കെഎസ്ഇബി ഓവര്‍സിയറെ വിജിലന്‍സ് പിടികൂടി.

കല്‍പ്പറ്റ: വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഓവര്‍സിയറെ വിജിലന്‍സ് പിടികൂടി.
വയനാട് മുട്ടില്‍ കെഎസ്ഇബി ഓവര്‍സിയര്‍ ചെല്ലപ്പനെയാണ് വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടിയത്.മേപ്പാടി തൃക്കൈപ്പറ്റ സ്വദേശിയായ പരാതിക്കാരനില്‍ നിന്നാണ് ചെല്ലപ്പന്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
പരാതിക്കാരന്‍ പുതുതായി പണികഴിപ്പിക്കുന്ന വീടിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് മെയില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു.അപേക്ഷ നല്‍കി രണ്ട് ദിവസത്തിന് ശേഷം ഓവര്‍സിയര്‍ എത്തി സ്ഥല പരിശോധന നടത്തുകയും വൈദ്യുതി കണക്ഷനായി 3914 രൂപ അടയ്ക്കുകയും ചെയ്തിരുന്നു.
അടുത്ത ദിവസം വൈദ്യുതി കണക്ഷന്‍ കിട്ടുന്നതിനെ കുറിച്ച് ഓഫീസിലെത്തി അന്വേഷിച്ചപ്പോള്‍ ഓവര്‍സിയറെ നേരിട്ട്. കാണേണ്ടവിധത്തില്‍ തന്നെ കണ്ടാല്‍ പ്രയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വൈദ്യുതി കണക്ഷന്‍ ഉടന്‍ നാല്‍കാമെന്നും ഇതിനായി 10,000 രൂപ വേണമെന്നും ചെല്ലപ്പന്‍ ആവശ്യപ്പെടുകയായിരുന്നു.
കൈക്കൂലി നല്‍കി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരന്‍ ഈ വിവരം വയനാട് വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. അഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് മുട്ടില്‍ പഞ്ചായത്ത് ബസ്റ്റാന്റില്‍ വെച്ച് കൈക്കൂലി
വാങ്ങുന്നതിനിടെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐപിഎസ് അഭ്യര്‍ത്ഥിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍