കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

വെള്ളമുണ്ട: കഞ്ചാവുമായി യുവാക്കളെ പിടികൂടി. കോഴിക്കോട് സ്വദേശികളായ ഒഞ്ചിയം, പുനത്തില്‍ മീത്തല്‍ വീട്ടില്‍ വൈഷ്ണവ് (20), മേലൂര്‍, പുലൈക്കണ്ടി താഴെ, ടി.കെ. സുബിന്‍(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. രണ്ട് പേരില്‍ നിന്നായി 22.96 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൊമ്പിങ് പട്രോളിംഗ് ഡ്യൂട്ടി ചെയ്തു വരവേ മൊതക്കര, ചെമ്പ്രത്താംപൊയില്‍ വെച്ച് പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച ഇവരെ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുക്കുന്നത്. വെള്ളമുണ്ട എസ്.എച്ച്.ഒ ടി.കെ മിനിമോള്‍, എസ്.ഐമാരായ ജോണി ലിഗോറി, വില്‍മ ജൂലിയറ്റ്, സി.പി.ഒമാരായ നൗഫല്‍, ടി.യു വിനീഷ്, മിഥുന്‍, അനീഷ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍