OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കടുവ കൊതുകുകള്‍ക്കെതിരെ ഉറവിട നശീകരണ ക്യാമ്പയിന്‍ ആരംഭിച്ചു

  • S.Batheri
18 May 2025

ബത്തേരി: കടുവ കൊതുകുകള്‍ എന്നറിയപ്പെടുന്ന ഈഡിസ് കൊതുകുകള്‍ക്കെതിരെ  സാമൂഹ്യ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ഡെങ്കിപ്പനി നിവാരണ ജനകീയ ക്യാമ്പയിനിന് വയനാട് ജില്ലയില്‍ തുടക്കമായി.ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം : ഉറവിടങ്ങള്‍ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക എന്ന സന്ദേശവുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തിലാണ് ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്നത്.റബ്ബര്‍, കമുക് , കൈതച്ചക്ക പോലുള്ള തോട്ടങ്ങളും വെള്ളം കെട്ടി നിന്ന് കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളും പൊതുജന പങ്കാളിത്തത്തോടെ  ഇല്ലാതാക്കി ജില്ലയിലെ ഡെങ്കിപ്പനി സാധ്യതകള്‍ പരമാവധി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ ഹാളില്‍ വച്ചു നടന്ന ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി കെ രമേഷ് നിര്‍വ്വഹിച്ചു.

 ആരോഗ്യ സ്ഥിരസമിതി അദ്ധ്യക്ഷ ഷാമില ജുനൈസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ കെ റഷീദ് ഡെങ്കിപ്പനി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ടി മോഹന്‍ദാസ് മുഖ്യ പ്രഭാഷണവും ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി സന്ദേശ പ്രഭാഷണവും നടത്തി.വികസന സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ ലിഷ ടീച്ചര്‍,ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, കൗണ്‍സിലര്‍മാരായ പി കെ സുമതി, മേഴ്‌സി ടീച്ചര്‍, കെ സി യോഹന്നാന്‍,ബിന്ദു രവി, ഹേമ, പ്രജിത രവി, അസീസ് മാടാല, സലീം , ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോഷ്‌നി ദേവി എന്നിവര്‍ സംസാരിച്ചു. കാലാവസ്ഥാ വ്യതിയാനവും ഡെങ്കി വ്യാപനവും എന്ന വിഷയത്തില്‍ എന്‍ പി എന്‍ സി ഡി നോഡല്‍ ഓഫീസര്‍ ഡോ കെ ആര്‍ ദീപയും ഡെങ്കിപ്പനി പ്രതിരോധവും നിയന്ത്രണവും എന്ന വിഷയത്തില്‍ ജില്ലാ വെക്ടര്‍ കണ്ട്രോള്‍ യൂണിറ്റിലെ ബയോളജിസ്റ്റ് കെ ബിന്ദുവും ക്ലാസ്സെടുത്തു.

സുല്‍ത്താന്‍ ബത്തേരി അര്‍മ െ അങ്കണവാടി പരിസരത്ത്  ജനകീയ പങ്കാളിത്തത്തോടെ മാതൃകാ ജനകീയ ഉറവിട നശീകരണ ക്യാംപയിന്‍ കൗണ്‍സിലര്‍ ഷീബ ചാക്കോ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള ശീലമാറ്റ പ്രവര്‍ത്തനങ്ങളെകുറിച്ച് ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫയും, ഈഡിസ് കൊതുകുകളുടെ നിയന്ത്രണത്തെകുറിച്ച് ജില്ലാ വെക്ടര്‍ കണ്ട്രോള്‍ യൂണിറ്റിലെ ബയോളജിസ്റ്റ് കെ ബിന്ദുവും ക്ലാസെടുത്തു. കൗണ്‍സിലര്‍ രാധാകൃഷ്ണന്‍, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ വിന്‍സെന്റ്  സിറിള്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രോഷ്‌നി ദേവി,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദു, ഫീല്‍ഡ് അസിസ്റ്റന്റ് ദിനേഷ് എന്നിവര്‍ സംസാരിച്ചു.
ടമഷമ്യമി
ഥീൗ ലെിേ

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show