OPEN NEWSER

Tuesday 20. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വ്യാപാരി ഫെസ്റ്റ് സമ്മാനങ്ങള്‍ വിതരണം ചെയ്തു

  • S.Batheri
18 May 2025

പുല്‍പ്പള്ളി: വയനാട് വ്യാപാരി ഫെസ്റ്റിവലിലൂടെ പുല്‍പ്പള്ളി പ്രദേശത്ത് വിതരണം ചെയ്ത കൂപ്പണുകള്‍ക്ക് ലഭിച്ച രണ്ടു സ്‌കൂട്ടറുകള്‍ വിജയികള്‍ക്ക് കൈമാറി. കൂടാതെ അപ്പാട് പ്രദേശത്ത് ലഭിച്ച ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും കൈമാറുകയുണ്ടായി. പുല്‍പ്പള്ളി വ്യാപാര ഭവനില്‍ വച്ച് നടത്തിയ ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാക്കവയല്‍ യൂണിറ്റില്‍ വിതരണം ചെയ്ത ടിക്കറ്റിന് ബുള്ളറ്റ് മോട്ടോര്‍സൈക്കിളും, കല്‍പ്പറ്റ ടൗണില്‍ നല്‍കിയ കൂപ്പണുകള്‍ക്കും,വയനാട് എക്‌സ്‌പോയില്‍ വിതരണം ചെയ്ത കൂപ്പണുകള്‍ക്കുമായി രണ്ട് സ്‌കൂട്ടറുകളുമാണ് സമ്മാനമായി നല്‍കിയത്.

ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിന്‍ ടി. ജോയി മുഖ്യപ്രഭാഷണം നടത്തി. പുല്‍പ്പള്ളി യൂണിറ്റ് പ്രസിഡണ്ടും,ജില്ലാ വൈസ് പ്രസിഡണ്ടുമായ മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗത്തില്‍ അജിമോന്‍ കെ എസ്, ഇ.ടി. ബാബു,ശിവരാമന്‍ പാറക്കുഴി എന്നിവര്‍ പ്രസംഗിച്ചു.എം.കെ.ബേബി, ഷാജിമോന്‍,സജി വര്‍ഗീസ്, വികാസ്, ജോസ് കുന്നത്ത്, അനന്തന്‍ കെ.കെ, പൈലി. പി.എം,പ്രഭാകരന്‍,ശിവദാസ്, വേണുഗോപാല്‍,അജേഷ് ലിയോ ടോം,പ്രസന്നകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
  • സംസ്ഥാനതല ക്ഷീരവികസന വകുപ്പ് പുരസ്‌കാരങ്ങളില്‍ വയനാട് ജില്ലയ്ക്ക് നേട്ടം
  • മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ മന്ത്രി കെ. രാജന്‍ വിലയിരുത്തി; ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഫെബ്രുവരിയില്‍
  • തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: 13205 പേരുടെ ഹിയറിങ് പൂര്‍ത്തിയായി കല്‍പ്പറ്റ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ 13205 പേരുടെ ഹിയറിങ് പൂര്‍ത്തിയായതായി/ ജില്ലാ കള
  • പാവലിനും മഞ്ഞളിപ്പ് കര്‍ഷകര്‍ക്ക് കണ്ണീര്‍ വിളവെടുപ്പ്
  • മുംബൈ ഹാഫ് മാരത്തണില്‍ മലയാളി തിളക്കം; മാനന്തവാടിക്കാരായ ജോസിനും തോമസിനും സ്വര്‍ണം
  • മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം തുടരും, സര്‍ക്കാര്‍ ഉത്തരവിറക്കി
  • മീനങ്ങാടിയില്‍ കഞ്ചാവ് വേട്ട: 4 കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍
  • മീനങ്ങാടിയില്‍ കഞ്ചാവ് വേട്ട: 4 കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍
  • നാടന്‍ തോക്കുമായി മൂന്ന് പേര്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show